Connect with us

Kozhikode

ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യൂ'24ന്‌ തുടക്കം

ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അതിസാങ്കേതിക വിദ്യയുടെയും മെഷീനറി ലേണിങിന്റെയും പുതിയ ലോകത്ത് മനുഷ്യ മനസ്സിന്റെ സാധ്യതകളെയും പരസ്പര അകലങ്ങളെയും പുനര്‍വിചിന്തനം നടത്തുന്നു.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യൂ’24 യൂണിറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി. ‘സെന്‍സിങ് ദ സ്‌പെയ്‌സസ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അതിസാങ്കേതിക വിദ്യയുടെയും മെഷീനറി ലേണിങിന്റെയും പുതിയ ലോകത്ത് മനുഷ്യ മനസ്സിന്റെ സാധ്യതകളെയും പരസ്പര അകലങ്ങളെയും പുനര്‍വിചിന്തനം നടത്തുകയാണ്. മനുഷ്യര്‍ക്കും മനസ്സുകള്‍ക്കുമിടയിലെ അകലങ്ങളെയും ബന്ധങ്ങള്‍ക്കിടയിലെ വിടവുകളെയും വാക്കുകള്‍ക്കിടയിലെ ഇടര്‍ച്ചകളെയുമൊക്കെ കുറിച്ചുളള പര്യാലോചനകളും പരിഹാരങ്ങളുമാണ് പ്രമേയം ആവശ്യപ്പെടുന്നത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി സൈക്ലോര്‍ വെബിനാര്‍, കള്‍ച്ചറല്‍ ഫെസ്റ്റ്, കോസ്‌മോ സാപ്പിയന്‍ ആര്‍ട്ട് എക്‌സിബിഷന്‍, മീഡിയ വര്‍ക്ക് ഷോപ്പ്, എക്‌സ്‌പേര്‍ട്ട് ടോക്ക്, സയന്‍സ് ആര്‍ട്ട് ഗാല, മീറ്റ് ചാറ്റ് ബോട്ട്, വെല്‍നസ് കഫെ എന്നിവ നടക്കും.

അഞ്ച് കാറ്റഗറികളിലായി കേരളത്തിലെ 26 കാമ്പസുകളില്‍ നിന്നായി 1400ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന റൊന്റിവ്യൂ’24 ഹോം മത്സരങ്ങള്‍ ജനുവരി 5, 6, 7 തിയതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ചാണ് നടക്കുക. ശാഇരി കലാം, കൊളോക്കിയം, കലിഗ്രാഫിറ്റി, ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫി, മസ്അല സൊല്യൂഷന്‍, ഹിഫ്‌ലുല്‍ മുത്തൂന്‍, പ്രോംപ്റ്റ് ക്രിയേഷന്‍, ശറഹുല്‍ മുതൂന്‍ തുടങ്ങി വ്യത്യസ്ത മത്സര പരിപാടികള്‍ നടക്കും.

പ്രത്യേകം വികസിപ്പിച്ചെടുത്ത റൊന്റിവ്യൂ ഒഫീഷ്യല്‍ ആപ്പ് വഴി രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും പൂര്‍ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംഘാടനമായിരിക്കും റൊന്റിവ്യൂ’24 എന്നും കോഗ്‌നറ്റേഴ്‌സ് ടീം അറിയിച്ചു.

 

Latest