Education Notification
ജാമിഅ മദീനത്തുന്നൂര്‍ സീനിയര്‍ സ്‌കൂള്‍ (പ്ലസ് വണ്‍) രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും
എഴുത്ത് പരീക്ഷയും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും നാളെയും (ഏപ്രില്‍ 23) മറ്റന്നാളും (ഏപ്രില്‍ 24) പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും.
മര്‍കസ് ഗാര്‍ഡന്‍ | ജാമിഅ മദീനത്തൂന്നൂര്‍ സീനിയര്‍ സ്‌കൂളി (പ്ലസ് വണ്‍) ലേക്കുള്ള രണ്ടാം ഘട്ട എഴുത്ത് പരീക്ഷയും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും നാളെയും (ഏപ്രില്‍ 23) മറ്റന്നാളും (ഏപ്രില്‍ 24) പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. നേരത്തെ നടന്ന ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ജാമിഅ മദീനത്തുന്നൂര്‍ വെബ്‌സൈറ്റ് http://www.jamiamadeenathunnoor.org യില്‍ ലഭ്യമാണ്.
സെലക്ട് ചെയ്യപ്പെട്ടവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പാനല്‍ കാര്‍ഡുമായി രക്ഷിതാവിനൊപ്പം രാവിലെ എട്ടിനു മുമ്പു തന്നെ എത്തിച്ചേരണം. രണ്ടാം ഘട്ട പരീക്ഷക്കെത്തുന്നവര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഡൗണ്‍ലോഡ് ചെയ്ത അപ്ലിക്കേഷന്‍ ഫോമും ഹാള്‍ടിക്കറ്റുമായാണ് എത്തിച്ചേരേണ്ടത്.
സ്‌കൂള്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസില്‍ മുഖ്തസര്‍ ബിരുദത്തോടൊപ്പം വിവിധ സ്‌പെഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് സീനിയര്‍ സ്‌കൂള്‍. സയന്‍സ് (കമ്പ്യൂട്ടര്‍/ബയോളജി) കൊമേഴ്‌സ് (മാത്സ്/പൊളിറ്റിക്‌സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.
അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴില്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്‌പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്‌ള് ദൗറ (കൊമേഴ്‌സ്, ഹ്യുമാനിറ്റിസിനോടു കൂടെ) സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍, CA, CAT തുടങ്ങിയ പ്രത്യേക കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നു.
രണ്ട് വര്‍ഷത്തെ ഫൗണ്ടേഷനു ശേഷം ഇസ്‌ലാമിക് റിവീല്‍ഡ് നോളജ്, സയന്‍സ്, കൊമേഴ്‌സ്, മോഡേണ്‍ ലോ, ഹിസ്റ്ററി, ഇംഗ്ലീഷ്/അറബിക് ലിറ്ററേച്ചര്‍, സൈക്കോളജി, എക്കണോമിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്.
എഴുത്ത് പരീക്ഷയും വ്യക്തിഗത അഭിമുഖവും പരിഗണിച്ചുള്ള മെറിറ്റ് വഴിയാണ് അഡ്മിഷന്‍ ലഭിക്കുക. ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ലീഡേഴ്‌സ്, ഇംപാക്റ്റ് ഓറിയന്റഡ് റിസര്‍ച്ച് സ്‌കോളേഴ്‌സ്, പ്രൊഫഷണല്‍ കമ്മ്യൂണിറ്റി ഡവലപ്പേഴ്‌സ്, ഗവണ്‍മെന്റ് സെക്ടര്‍ സര്‍വീസേഴ്‌സ് എന്നീ ലക്ഷ്യങ്ങളോടെയാണ് കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സഹായങ്ങള്‍ക്ക് 9061967939, 8137943717 എന്നീ നമ്പറില്‍ ബന്ധപ്പെടണം.