Connect with us

Kozhikode

മണിപ്പാല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിന് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥികള്‍

ബി. എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അനസ് ഒളവട്ടൂരിനും മുഹമ്മദലി എരിമയൂരിനുമാണ് അവസരം ലഭിച്ചത്.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍| എന്‍ഐആര്‍എഫ് റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലൊന്നായ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റീസ്, ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സോഷ്യോളജി റിസര്‍ച്ച് ഇന്റേണ്‍ഷിപ്പ് 2024ല്‍ ജാമിഅ മദീനത്തുന്നൂറിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. ബി. എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അനസ് ഒളവട്ടൂരിനും മുഹമ്മദലി എരിമയൂരിനുമാണ് അവസരം ലഭിച്ചത്.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് ക്വാളിറ്റിയേറ്റീവ് റിസര്‍ച്ച്, മെഡിക്കല്‍ ആന്റ് അര്‍ബന്‍ സോഷ്യോളജി, ജന്‍ഡര്‍ ആന്റ് മീഡിയ സ്റ്റഡീസ്, തുടങ്ങിയ അക്കാദമിക് മേഖലകളും റിസര്‍ച്ച് പ്രപ്പോസല്‍, ഫീല്‍ഡ് വര്‍ക്ക് തുടങ്ങിയ പ്രാക്ടിക്കല്‍ സെഷനുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഹ്യുമാനിറ്റീസ് മേഖലകളിലെ മുന്‍നിര പ്രൊഫസര്‍മാരും പരിപാടിയുടെ ഭാഗമാവുന്നുണ്ട്.

മുഹമ്മദ് അനസ് മലപ്പുറം ജില്ലയിലെ അബ്ദുനാസര്‍ അഹ്‌സനി ഒളവട്ടൂര്‍-ഐഷാബി ദമ്പതികളുടെയും മുഹമ്മദ് അലി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ അബൂബക്കര്‍ ദാരിമി-റംലത് ദമ്പതികളുടെയും മക്കളാണ്. ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ.എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാഡമിക് കൗണ്‍സിലും അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിന് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നത്.

 

 

 

Latest