Connect with us

Education Notification

ജാമിഅ മദീനതുന്നൂർ - നൂറാനി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

8 ,+1 ക്ലാസുകളിലേക്കാണ് പ്രവേശനം

Published

|

Last Updated

പൂനൂർ | ജാമിഅ മദീനതുന്നൂർ – നൂറാനി കോഴ്സുകളിലേക്കുള്ള  2025-26  വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയവർക്ക് ജൂനിയർ  സ്കൂളിലേക്കും പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് വൺ സീനിയർ സ്കൂളിലേക്കുമാണ് അഡ്മിഷൻ നൽകുന്നത്.

ജാമിഅത്തുൽ ഹിന്ദ് (J- SAT) ഏക ജാലകം വഴിയാണ് പ്രവേശനം.  പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സയൻസ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ വ്യത്യസ്ത കോഴ്സുകൾ പഠിക്കാൻ അവസരമുണ്ട് . സീനിയർ സ്കൂളിൽ ഇസ്ലാമിക് സ്റ്റഡീസ് മുഖ്തസ്വർ ബിരുദത്തോടൊപ്പം അഭിരുചിയനുസരിച്ചുള്ള സ്പെഷ്യലൈസേഷന് അവസരം നൽകുന്ന ഏഴുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സാണ് സംവിധാനിച്ചിട്ടുള്ളത്.

സയൻസിൽ  ബയോളജി,കമ്പ്യൂട്ടർ ഒപ്ഷനുകളും കൊമേഴ്സിൽ മാത്ത്സ്, പൊളിറ്റിക്സ് ഒപ്ഷൻകളും ലഭ്യമാണ്. കൂടാതെ ഗ്ലോബൽ ഇംഗ്ലീഷ് അകാദമി, അറബിക് അകാദമി ,ഹിഫ്ള ദൗറ(കൊമേഴ്സ് / ഹ്യൂമാനിറ്റീസിനോട് കൂടെ ), സിവിൽ സർവ്വീസ് പ്രത്യേക കാമ്പസുകൾ എന്നിവ പ്രവർത്തിക്കുന്നു.
ഇന്റർനാഷണൽ ഇസ്ലാമിക് ലീഡേഴ്സ്, ഇംപാക്ട് ഓറിയന്റഡ് റിസർച്ച് സ്കോളേഴ്സ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി ഡവലപ്പേഴ്സ്, ഗവൺമെന്റ് സെക്ടർ സർവ്വീസേഴ്സ് എന്നീ ലക്ഷ്യങ്ങളോടെയാണ് കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.

ജാമിഅ മദീനതുന്നൂർ സീനിയർ സ്കൂളുകളിലെ കോഴ്സുകളും അവ നൽകുന്ന കാമ്പസുകളും താഴെ ചേർക്കുന്നു :

  1.  ഹ്യൂമാനിറ്റീസ് വിത്ത് മാത്തമാറ്റിക്സ‌് + സിവിൽ സർവീസ് ഫൗണ്ടേഷൻ – ഇമാം റബ്ബാനി, കാന്തപുരം , കോഴിക്കോട്.
  2. സയൻസ് വിത്ത് ബയോളജി- ബൈത്തുൽ ഇസ്സ, നരിക്കുനി, കോഴിക്കോട്
  3.  സയൻസ് വിത്ത് കമ്പ്യൂട്ടർ – ഇസ്റ, വാടാനപ്പള്ളി, തൃശൂർ.
  4. കോമേഴ്സ‌് വിത്ത് മാത്തമാറ്റിക്‌സ് – ഇമാം ശാഫി, ബുസ്താനാബാദ്, കോഴിക്കോട്.
  5. കോമേഴ്സ് വിത്ത് പൊളിറ്റിക്സ‌് – മർകസ് അൽ ബിലാൽ, പട്ടാമ്പി, പാലക്കാട് – ജമലുല്ലൈലി ചേളാരി, മലപ്പുറം.- കമാലിയ്യ  മയ്യിൽ ,കണ്ണൂർ.
  6. ഹിഫ്സ് ദൗറ + ഹ്യൂമാനിറ്റീസ് – ദലാഇലുൽ ഖൈറാത്,  കക്കിടിപ്പുറം, മലപ്പുറം.
  7. ഹിഫ്സ‌് ദൗറ + കൊമേഴ്‌സ് – മർകസ് അൽ മുനവ്വറ, മണപ്പള്ളി, കൊല്ലം.
  8.  ഗ്ലോബൽ  അക്കാദമി ( അറബിക് & ഇംഗ്ലീഷ്)- ദാറുൽ ഹിദായ, ഈങ്ങാപ്പുഴ,കോഴിക്കോട്.
  9. ഹ്യൂമാനിറ്റീസ് / കോമേഴ്സ്  വിത്ത് പൊളിറ്റിക്സ‌് – ദാറുൽ ഫത്ഹ് ,  തൊടുപുഴ, ഇടുക്കി.

പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഓപ്പൺ സ്കൂൾ സംവിധാനത്തിലൂടെ  കോമേഴ്സ്  പഠിക്കാൻ ബദ്റുൽ ഹുദ അകാദമി,  പനമരം, വയനാട് – അസാസ് , പടന്ന, കാസർകോട് എന്നീ കാമ്പസുകളും
ഹ്യുമാനിറ്റീസ് പഠനത്തിന്  ജാമിഉൽ അരീഷ് , കേരളപുരം, കൊല്ലം മള്ഹറുൽ ഇസ് ലാം അകാദമി, തൊടുപുഴ, ഇടുക്കി, ഇബ്നു ബതൂത്ത , കൃഷ്ണാപുരം ,മംഗലാപുരം എന്നീ കാമ്പസുകളുമാണുള്ളത്. ജാമിഅ മദീനതുന്നൂർ ഇൻ്റർ സ്റ്റേറ്റ് കാമ്പസുകളായ മർകസുൽ ഹിദായ കൊടക് , മർക്കിൻസ്, ബാംഗ്ലൂർ എന്നിവിടെയും PUC കോമേഴ്സ് വിഭാഗത്തിൽ സീനിയർ സ്കൂൾ പ്രവർത്തിക്കുന്നു.

ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ പഠനത്തോടൊപ്പം വിവിധ മത്സര പരീക്ഷകൾക്കുള്ള പരീശീലനങ്ങളും ഉൾപ്പെടുന്ന പ്രത്യേക കരിക്കുലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന  ജൂനിയർ സ്കൂളിൽ കേരള ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസിലേക്കാണ്  പ്രവേശനം  നൽകുന്നത്.

ജൂനിയർ സ്കൂൾ കാമ്പസുകളും കോഴ്സുകളും താഴെ ചേർക്കുന്നു :

  1. സ്കൂൾ ഓഫ് സയൻസ് & ടെക്നോളജി – ഹസനിയ്യ , ഐക്കരപ്പടി, മലപ്പുറം. – പി എം എസ് എം ഇസ്ലാമിക് സെൻ്റർ, കുട്ടശ്ശേരി മലപ്പുറം.
  2. സ്കൂൾ ഓഫ് കോംപറ്റീറ്റീവ് എക്സാം- ദാറുൽ ഹിദായ, ഈങ്ങാപ്പുഴ , കോഴിക്കോട്
    (സിവിൽ സർവീസ് ഫൗണ്ടേഷൻ + ഗ്ലോബൽ അക്കാദമി ഫോർ അറബിക് & ഇംഗ്ലീഷ് ലാംഗ്വേജ്)- മമ്പഉൽ ഹുദാ, കേച്ചേരി, തൃശൂർ.(PSC,SSC +ഇംഗ്ലീഷ് & ഹിന്ദി ലാംഗ്വേജ് )
  3. സ്കൂൾ ഓഫ് ഇസ്‌ലാമിക് തിയോളജി & അറബിക് ലിറ്ററേച്ചർ (പ്രത്യേക സ്കോളർഷിപ്പോടെ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ തുടർ പഠനം )- അൽ ഫുർഖാൻ , പൂനൂർ , കോഴിക്കോട്

ജൂനിയർ സ്കൂൾ  ഓപ്പൺ സ്കൂൾ സംവിധാനത്തിലൂടെ പഠിക്കാൻ അവസരമൊരുക്കുന്ന കാമ്പസുകൾ താഴെ ചേർക്കുന്നു :

  •  അഹ്ലുസുഫ ദർസ് , വാരം, കണ്ണൂർ.
  •  മഖ്ദൂമിയ്യ അക്കാദമി , കൂത്തുപറമ്പ്, കണ്ണൂർ.
  • ജുമാ മസ്ജിദ്, പെരിങ്ങാടി, കണ്ണൂർ
  • ജുമാ മസ്ജിദ്, അയിരൂർ,മലപ്പുറം.

ജൂനിയർ ,സീനിയർ സ്കൂളിലെ  ഫൗണ്ടേഷൻ പഠന ശേഷം വിദ്യാർഥി യുടെ  അഭിരുചിക്കനുസരിച്ച് ഇസ്ലാമിക് റിവീൽഡ് നോളജ്, സയൻസ്, കൊമേഴ്സ്,  മോഡേൺ ലോ , മെഡിക്കൽ സയൻസ് , എൻജിനീയറിംഗ് ,ഹിസ്റ്ററി, ഇംഗ്ലീഷ് / അറബിക് ലിറ്ററേച്ചർ,സൈക്കോളജി, സോഷ്യോളജി, എകണോമിക്സ് , ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങി വ്യത്യസ്ത ബിരുദ പഠനത്തിനുള്ള അവസരങ്ങൾ ലഭ്യമാണ്.

ഏക ജാലകം വഴിയുള്ള അഡ്മിഷന്  https://jamiathulhind.com/apply.php എന്ന സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സംബന്ധമായ മറ്റു  വിവരങ്ങൾക്ക് www.jamiamadeenathunnoor.org വെബ് സൈറ്റ് മുഖേനയോ  +91 8086798392,
+91 8111860098 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Latest