Connect with us

Kozhikode

ജാമിഅ മദീനതുന്നൂർ ദ്വിദിന അറബിക് ശില്പശാല സമാപിച്ചു

ലോക അറബി ഭാഷ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ 'മഹർജാനു ള്ളാദ് ' കാമ്പയിനിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

Published

|

Last Updated

പൂനൂർ | ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ സംഘടിപ്പിച്ച ദ്വിദിന അറബിക് ശിൽപശാല സമാപിച്ചു. ലോക അറബി ഭാഷ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ‘മഹർജാനു ള്ളാദ് ‘ കാമ്പയിനിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

‘വായന,സാഹിത്യം ,സർഗാത്മകത’ എന്ന പ്രമേയത്തിൽ നടന്ന ശില്പശാല ജാമിഅ മദീനതുന്നൂർ അറബിക് ഫാക്കൽറ്റി ഡോ. അബദുറഹീം സഖാഫി ഉദ്ഘാടനം ചെയ്തു. അറബി പഠനത്തിന്റെ പ്രായോഗിക തലങ്ങൾ വിശദീകരിച്ച് ഡോ. മുഹമ്മദ് അസ്ഹരി സംസാരിച്ചു.

ശില്പശാലയുടെ രണ്ടാം ദിനം ‘അക്കാദമിക് റൈറ്റിംഗ് ; അറബി ഭാഷയിലെ സാധ്യതകൾ’ ഉണർത്തി കേരള യൂണിവേഴ്സിറ്റി എച്.ഒ.ഡി ഓഫ് അറബിക് ഡോ. താജുദ്ധീൻ മന്നാനി സെഷന് നേതൃത്വം നൽകി. ഉമർ ഇബ്രാഹീം വയനാട്, ഡോ. ജാബിർ നിസാമി, സിനാൻ ബഷീർ നൂറാനി എന്നിവർ വിവിധ സാഹിത്യ ചർച്ചകൾക്ക് നേതൃത്വം നൽകി.

കാമ്പയിൻ ഭാഗമായി ‘അറബി ഭാഷയുടെ ചരിത്ര ഇടപെടലുകൾ’ എന്ന വിഷയത്തിൽ പേപ്പർ പ്രസന്റെഷൻ മത്സരം, സൂക്കു ഉകാല എക്സിബിഷൻ, സൂക്കു ദിൽ മജാസ് ഡിസ്കഷൻ എന്നീ പരിപാടികൾ നടന്നു. പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പൂനൂർ മർകസ് ഗാർഡൻ വിദ്യാർത്ഥി ഹാഷിം സി പി ക്ക് മികച്ച പേപ്പറിനുള്ള അവാർഡ് ലഭിച്ചു. ജാമിഅ മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത അമ്പതിലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സുംറതുൽ അറബിയ്യ ചെയർമാൻ ഹാഫിള് സഹൽ മാറഞ്ചേരി സ്വാഗതവും കൺവീനർ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

Latest