Achievements
ഇന്ത്യ സ്‌പേസ് അക്കാദമിയുടെ സമ്മര്‍ സ്‌കൂളില്‍ യോഗ്യത നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി
ലോകത്ത് 50 പേര്‍ മാത്രം അര്‍ഹരായ ജനൂഷ്യന്‍ ഫുള്ളി ഫണ്ടഡ് ഫെലോഷിപ്പോടു കൂടെയാണ് ശിനാസ് ബിരുദ പ്രവേശനം നേടിയത്.

മര്‍കസ് ഗാര്‍ഡന്‍ | ഇന്ത്യ സ്‌പേസ് അക്കാദമിയുടെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എജ്യുക്കേഷന്‍ സംഘടിപ്പിക്കുന്ന ആസ്‌ട്രോണമി & ആസ്‌ട്രോഫിസിക്‌സ് സമ്മര്‍ സ്‌കൂള്‍’ 25 ല്‍ ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി ശിനാസ് യോഗ്യത നേടി. പൈത്തണ്‍ ഫോര്‍ ആസ്ട്രോണമി, ഡാറ്റ ഡ്രൈവന്‍ ആസ്ട്രോണമി, ഇമേജ് പ്രോസസ്സിംഗ്, റേഡിയോ ആസ്ട്രോണമി, എക്‌സ്‌പ്ലോനറ്റ്‌സ്, ഹീലിയോഫിസിക്‌സ്, ആസ്ട്രോഫോട്ടോഗ്രാഫി, ഗാലക്‌സിസ് തുടങ്ങി വിവിധ ശാസ്ത്ര, സാങ്കേതിക പരിശീലനങ്ങള്‍ അടങ്ങുന്നതാണ് സമ്മര്‍ സ്‌കൂള്‍.
പാലക്കാട്, ചെര്‍പ്പുളശ്ശേരി സ്വദേശിയായ ശിനാസ് നിലവില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെ നുസ പുത്ര യൂനിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ബാച്ച്ലര്‍ പഠനം നടത്തുകയാണ്. ലോകത്ത് 50 പേര്‍ മാത്രം അര്‍ഹരായ ജനൂഷ്യന്‍ ഫുള്ളി ഫണ്ടഡ് ഫെലോഷിപ്പോടു കൂടെയാണ് ശിനാസ് ബിരുദ പ്രവേശനം നേടിയത്. ജാമിഅ മദീനതുന്നൂര്‍ ഓപ്പണ്‍ സ്‌കൂളില്‍ ബാച്ച്ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
വിവിധ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാര്‍ഡുകളും നേടുകയും ചെയ്ത ശിനാസ്, ഉബൈദ്-റസിയ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ ശിനാസിനെ അഭിനന്ദിച്ചു.