Connect with us

Kerala

ജാമിഅ മര്‍കസ് ഗ്രീന്‍ കാമ്പയിന് തുടക്കം

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ജി -ട്യൂണ്‍ , സ്വഫാഈ, ഹരിതം, എക്കോ പ്ലെഡ്ജ് , ഗ്രീന്‍ അസംബ്ലി, ഹബ്ബ ടോക്, അല്‍ ബലദുത്വയ്യിബ് തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കും

Published

|

Last Updated

കാരന്തൂര്‍ | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅ മര്‍കസ് വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്ന നടത്തുന്ന ‘ഗ്രീന്‍’ കാമ്പയിന് തുടക്കം. ‘നമ്മുടെ ഭൂമി
നമ്മുടെ ഭാവി’ എന്ന ശീര്‍ഷകത്തില്‍ പരിസ്ഥിതി പരിപാലനം സംസ്‌ക്കാരത്തിന്റെ ഭാഗമാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ നടക്കുന്ന കാമ്പയിന്‍ ജാമിഅ ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫലവൃക്ഷത്തെ നട്ടു ഉദ്ഘാടനം ചെയ്തു.

ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി പരിസ്ഥിതി ദിന സന്ദേശം കൈമാറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ജി -ട്യൂണ്‍ , സ്വഫാഈ, ഹരിതം, എക്കോ പ്ലെഡ്ജ് , ഗ്രീന്‍ അസംബ്ലി, ഹബ്ബ ടോക്, അല്‍ ബലദുത്വയ്യിബ് തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കും. ചടങ്ങില്‍ ഇഹ്യാഉസുന്ന പ്രസിഡന്റ് സയ്യിദ് മുഅമ്മില്‍ ബാഹസ്സന്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ പറവണ്ണ സംബന്ധിച്ചു. ഇക്കോ -ഹെല്‍ത്ത് സെക്രട്ടറി ഇര്‍ഷാദ് ചെറുവട്ടി നന്ദി പറഞ്ഞു.