Connect with us

Education Notification

ജാമിഅ മര്‍കസ് വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,228 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 97 ശതമാനം പേര്‍ വിജയികളായി.

Published

|

Last Updated

ജാമിഅ മര്‍കസ് വാര്‍ഷിക പരീക്ഷാ ഫലം സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല സമീപം.

കോഴിക്കോട് | ജാമിഅ മര്‍കസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപാര്‍ട്ടുമെന്റുകളിലെ 2023-24 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജാമിഅ ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസിയാണ് മര്‍കസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,228 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 97 ശതമാനം പേര്‍ വിജയികളായി.

തഖസ്സുസ്സ്-ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍-തഫ്സീര്‍ ഡിപാര്‍ട്ട്‌മെന്റ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -ഹദീസ് ഡിപാര്‍ട്ട്‌മെന്റ്, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസ ഇസ്ലാമിയ്യ-ഇല്‍മുന്നഫ്സ് ഡിപാര്‍ട്ട്‌മെന്റ്, കുല്ലിയ്യ ദിറാസ ഇസ്ലാമിയ്യ-ഇല്‍മുല്‍ ഇദാറ ഡിപാര്‍ട്ട്‌മെന്റ്, കുല്ലിയ്യ ദിറാസ ഉല്‍യാ എന്നീ വിഭാഗങ്ങളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം:

ഒന്നാം റാങ്ക്
മുഹമ്മദ് റുശ്ദ് വേങ്ങര, മുഫീദ് എരഞ്ഞിക്കല്‍, മുഹമ്മദ് സ്വാലിഹ് എടരിക്കോട്, മുഹമ്മദ് ഫവാസ് മോങ്ങം, മുഹമ്മദ് സുഫ്യാന്‍ മഹാരാഷ്ട്ര, ഉബൈദുല്ല പടിഞ്ഞാറ്റുമുറി, മുഹമ്മദ് ഫാളില്‍ എരുമ്പാടിക്കുന്ന്, മുഹമ്മദ് മുര്‍ശിദ് വിളയൂര്‍.

രണ്ടാം റാങ്ക്
അഹ്മദ് സഈദ് പനങ്ങാട്ടൂര്‍, മുഹമ്മദ് നിസാമുദ്ദീന്‍ വിളക്കോട്, മുഹമ്മദ് സ്വഫ്വാന്‍ കുറ്റിക്കോട്, ഹുഫൈളു റഹ്മാന്‍ ബെംഗളൂരു, ഉവൈസ് ഖാന്‍ മധ്യപ്രദേശ്, മുഹമ്മദ് റഫീഖ് ദക്ഷിണ കന്നഡ, മുഹമ്മദ് റാഹില്‍ ഗാന്ധിനഗര്‍, ഹിശാം പുറത്തീല്‍.

മൂന്നാം റാങ്ക്
മുഹമ്മദ് മന്‍സൂര്‍ വെന്നിയൂര്‍, തസ്ലീം കാടപ്പടി, ബദറുദ്ദീന്‍ തീര്‍ഥഹള്ളി, മുഹമ്മദ് ശഹീറുദ്ദീന്‍ കൊപ്പം, സഗീര്‍ അന്‍സാരി ഝാര്‍ഖണ്ഡ്, മുഹമ്മദ് ശരീഫ് ദക്ഷിണ കന്നഡ, അബൂബക്കര്‍ സിദ്ദീഖ് ദക്ഷിണ കന്നഡ, മുഹമ്മദ് ജുനൈദ് പതിനാറുങ്ങല്‍.

ഫലപ്രഖ്യാപന ചടങ്ങില്‍ ജാമിഅ പ്രൊ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീന്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുമോദിച്ചു. പരീക്ഷാഫലം www.jamiamarkaz.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 26 വരെ അപേക്ഷിക്കാമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു.

 

Latest