Connect with us

Kerala

ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം ശനിയാഴ്ച

മർകസ് അൻപതാം വാർഷികത്തിന്റെ മുന്നോടിയായുള്ള വിവിധ പദ്ധതികൾക്ക് സമ്മേളനത്തിൽ തുടക്കം കുറിക്കും.

Published

|

Last Updated

മർകസ് സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി(ചെയർമാൻ, സ്വാഗത സംഘം), സംസാരിക്കുന്നു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി(റെക്ടർ, ജാമിഅ മർകസ്), എൻ അലി അബ്ദുല്ല (ജനറൽ കൺവീനർ, സ്വാഗതസംഘം), ശമീം കെ കെ (ജോയിന്റ് ഡയറക്ടർ, മർകസ് പബ്ലിക് റിലേഷൻസ്), അഡ്വ. തൻവീർ ഉമർ (സി എ ഒ, മർകസ് നോളേജ് സിറ്റി) എന്നിവർ സമീപം

കോഴിക്കോട് | ജാമിഅ മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ കാര്യപരിപാടികൾ ശനിയാഴ്ച സമാപിക്കും. ഖത്മുൽ ബുഖാരി, പൊതുസമ്മേളനം, ദിക്‌റ് ഹൽഖ എന്നിവക്ക് പുറമെ സഖാഫി ശൂറ കൗൺസിൽ, സഖാഫി പണ്ഡിത സംഗമം, മർകസ് ഗ്ലോബൽ സമ്മിറ്റ്, സ്ഥാന വസ്ത്ര വിതരണം എന്നിവയുമുണ്ടാകും.

വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഇസ്‌ലാമിലെ ആധികാരിക ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ് ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആറ് പതിറ്റാണ്ട് നീണ്ട അധ്യാപന ചരിത്രത്തിൽ ആഗോള പ്രശസ്തി നേടിയതാണ്. ഈ ദർസിന്റെ വാർഷിക സമാപന സംഗമമായ ഖത്മുൽ ബുഖാരിയിൽ പങ്കെടുക്കാനും ശിഷ്യത്വം സ്വീകരിക്കാനും വിദേശത്തുനിന്നടക്കം നിരവധി പണ്ഡിതരും യൂണിവേഴ്‌സിറ്റി തലവന്മാരും അക്കാദമിക് പ്രതിനിധികളും എല്ലാ വർഷവും മർകസിലെത്താറുണ്ട്.

ജനുവരി 28ന് ആരംഭിച്ച ഈ വർഷത്തെ സമ്മേളനത്തിന്റെ കാര്യപരിപാടികൾക്ക് ശനിയാഴ്ച രാവിലെ 6.30ന് തുടക്കമാകും. രാവിലെ ഒമ്പതിന് സഖാഫി ശൂറ കൗൺസിലും പത്തു മണിക്ക് സഖാഫി പണ്ഡിത സംഗമവും നടക്കും. മർകസിൽ നിന്ന് സനദ് നേടി പുറത്തിറങ്ങിയ പതിനായിരത്തോളം സഖാഫിമാർ സംഗമത്തിൽ പങ്കെടുക്കും.

സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നടത്തും. സഖാഫി ശൂറ ജനറൽ കൺവീനർ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതമാശംസിക്കും. മർകസ് വൈസ് പ്രസിഡന്റ് കെ കെ അഹമ്മദ് കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മൂന്ന് സെഷനുകളിലായി പണ്ഡിതരുടെ ക്ലാസുകളുണ്ടാകും.

എസ് വൈ എസ് വൈസ് പ്രസിഡന്റ് റഹ്‌മത്തുല്ലാഹ് സഖാഫി എളമരം, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടറും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സെഷനുകൾക്ക് നേതൃത്വം നൽകും. ഗുരുവഴികൾ എന്ന അനുസ്മരണ പരിപാടിയിൽ സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര സംസാരിക്കും. കേരള ഫോക്്‌ലോർ അക്കാദമി അവാർഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത്തിനെ സംഗമത്തിൽ ആദരിക്കും. സി മുഹമ്മദ് ഫൈസി രചിച്ച മഹല്ല് ശാക്തീകരണം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.

പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, പി സി അബ്ദുല്ല സഖാഫി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കെ എം അബ്ദുർറഹ്‌മാൻ ബാഖവി, മുഹ്‌യിദ്ദീൻ സഅദി കോട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, വി ടി അഹ്‌മദ് കുട്ടി മുസ്‌ലിയാർ, അബ്ദുൽ സത്താർ സഖാഫി, എച്ച് ഇസ്സുദ്ദീൻ സഖാഫി കണ്ണനല്ലൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പങ്കെടുക്കും. തുടർന്ന് 11.30ന് ഈ വർഷം സനദ് വാങ്ങി പുറത്തിറങ്ങുന്ന 38ാം സഖാഫി ബാച്ചിലെ 479 യുവപണ്ഡിതർക്കുള്ള സ്ഥാന വസ്ത്ര വിതരണമുണ്ടാകും.

ഉച്ചക്ക് രണ്ട് മുതലാണ് ലോകപ്രശസ്ത ഖത്മുൽ ബുഖാരി സംഗമം നടക്കുക. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. കുല്ലിയ്യ ഉസൂലുദ്ദീൻ ഡീൻ അബ്ദുല്ല സഖാഫി മലയമ്മ സ്വാഗതം ആശംസിക്കും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. ജാമിഅ മർകസ് പ്രോ ചാൻസലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖ ഭാഷണം നടത്തും. ഖത്മുൽ ബുഖാരിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരും നേതൃത്വം നൽകും. മുശാവറ അംഗങ്ങളായ താജുൽ മുഹഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, ഹൈദ്രൂസ് മുസ്‌ലിയാർ കൊല്ലം, ഹസൻ മുസ്‌ലിയാർ വയനാട്, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, താഴപ്ര മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ത്വാഹ മുസ്‌ലിയാർ കായംകുളം, അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്, വി എം മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട്, പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവി, ഐ എം കെ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, അബ്ദുന്നാസർ അഹ്‌സനി ഒളവട്ടൂർ, പരിയാരം എം വി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ പങ്കെടുക്കും. റശീദ് സഖാഫി മങ്ങാട് ഉപസംഹാര ഭാഷണം നടത്തും.

വൈകിട്ട് അഞ്ചിന് പ്രധാന വേദിയിൽ ആത്മീയ സമ്മേളനത്തിന് തുടക്കമാകും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി പ്രാർഥനയും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ ഭാഷണവും നടത്തും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് അബ്ദുസബൂർ ബാഹസൻ അവേലം, സയ്യിദ് ജലാൽ ജീലാനി വൈലത്തൂർ, അശ്‌റഫ് തങ്ങൾ ആദൂർ, കെ പി എച്ച് തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, കെ എസ് കെ തങ്ങൾ, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, സയ്യിദ് ഹാശിം തങ്ങൾ എറണാകുളം, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, പി എം എസ് തങ്ങൾ ബ്രാലം, സയ്യിദ് അബ്ദുർറഹ്‌മാൻ ബാഫഖി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് മുഹമ്മദ് അൽ ബുഖാരി ഫറോക്ക്, സയ്യിദ് പൂക്കോയ തങ്ങൾ കരുവൻതുരുത്തി, സയ്യിദ് ശാഫി തങ്ങൾ വളപട്ടണം, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര തുടങ്ങിയവർ ദിക്‌റ് ഹൽഖക്ക് നേതൃത്വം നൽകും.

വൈകിട്ട് ഏഴ് മുതൽ പ്രധാന വേദിയിൽ സനദ് ദാന മഹാ സമ്മേളനത്തിന് തുടക്കമാകും. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർഥന നിർവഹിക്കും. മർകസ് ഗ്ലോബൽ കൗൺസിൽ സി ഇ ഒ സി പി ഉബൈദുല്ല സഖാഫി സ്വാഗതം ആശംസിക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സനദ് ദാനവും സർട്ടിഫിക്കറ്റ് വിതരണവുമുണ്ടാകും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നിർവഹിക്കും. രാജസ്ഥാൻ മുഫ്തി അഅ്‌ളം ഹസ്‌റത്ത് അല്ലാമ ഷേർ മുഹമ്മദ് ഖാൻ സാഹിബ് ജോധ്പൂർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ, ജനാബ് നൗഷാദ് ആലം മിസ്ഹാബി സംസാരിക്കും.

മർകസ് അൻപതാം വാർഷികത്തിന്റെ മുന്നോടിയായുള്ള വിവിധ പദ്ധതികൾക്ക് സമ്മേളനത്തിൽ തുടക്കം കുറിക്കും.

1 . ശൈഖ് അബുബക്കർ ഫൗണ്ടേഷൻ

16 വയസ്സ് മുതൽ 30 വരെയുള്ള അർഹരായ വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനും ജീവിതംപരിവർത്തനം ചെയ്യുന്നതിനും ആവശ്യമായ സ്‌കോളർഷിപ്പുകളടക്കമുള്ള സഹായങ്ങളും പരിശീലനങ്ങളും നൽകുന്ന പദ്ധതിയാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ. ജാതി മത ഭേതമന്യേ എല്ലാ ഇന്ത്യൻ പൗരർക്കും ഫൗണ്ടേഷന്റെ സേവനം ലഭ്യമായിരിക്കും.

2 . എം. ഹാൻസ്

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം, സാമൂഹികം, ആരോഗ്യം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇടപെടലുകൾ നടത്തുന്നതിനും മർകസിന്റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനും ആവിഷ്കരിച്ച ‘എം. ഹാൻഡ്സ്’ പദ്ധതി സമ്മേളനത്തിൽ പ്രഖ്യാപിക്കും. സമസ്ത നൂറാം വാർഷിക പദ്ധതികളുടെ കൂടി ഭാഗമായാണ് ഇത് നടപ്പിലാക്കുക. പിന്നാക്ക ഗ്രാമങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹിക പരമായും ഉയർത്തി കൊണ്ടുവരലാണ് ഇതിന്റെ ലക്ഷ്യം.

3. സ്കിൽ ഇന്ത്യ പ്രൊജക്റ്റ്

തൊഴില്ലായ്മ നമ്മുടെ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. വളർന്ന വരുന്ന തലമുറ ഇതിൽ വലിയ ആശങ്കയിലാണ്. ഓരോ പൗരനെയും വിവിധ നൈപുണികൾ പരിശീലിപ്പിക്കുക എന്നതാണ് അതിന്റെ പരിഹാരം. കാലത്തിനനുസരിച്ചുള്ള സ്കിൽ അഭ്യസിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്ന ഈ പദ്ധതിയിൽ ആദ്യ വർഷം തന്നെ പതിനായിരം ഗ്രാമങ്ങളിലെ ഒരു ലക്ഷം പേർക്ക് വിവിധ നൈപുണികൾ പരിശീലിപ്പിക്കും.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി(ചെയർമാൻ, സ്വാഗത സംഘം), ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി(റെക്ടർ, ജാമിഅ മർകസ്), എൻ അലി അബ്ദുല്ല (ജനറൽ കൺവീനർ, സ്വാഗതസംഘം), ശമീം കെ കെ (ജോയിന്റ് ഡയറക്ടർ, മർകസ് പബ്ലിക് റിലേഷൻസ്), അഡ്വ. തൻവീർ ഉമർ (സി എ ഒ, മർകസ് നോളേജ് സിറ്റി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.