Connect with us

Educational News

ജാമിഅ മര്‍കസ് കുല്ലിയ്യ: 2022-23 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പരീക്ഷയെഴുതിയ 1,247 പേരില്‍ 92 ശതമാനം പേര്‍ വിജയികളായി. 107 പേര്‍ എ പ്ലസും 292 പേര്‍ എ ഗ്രേയ്ഡും കരസ്ഥമാക്കി.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കുല്ലിയ്യകളിലെ 2022-23 വര്‍ഷത്തെ ഫൈനല്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് മര്‍കസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷയെഴുതിയ 1,247 പേരില്‍ 92 ശതമാനം പേര്‍ വിജയികളായി. 107 പേര്‍ എ പ്ലസും 292 പേര്‍ എ ഗ്രേയ്ഡും കരസ്ഥമാക്കി. തഖസ്സുസ്സ്-ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍-തഫ്സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍-ഹദീസ്, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ദിറാസ ഇസ്ലാമിയ്യ-ഇല്‍മുല്‍ ഇദാറ, കുല്ലിയ്യ ദിറാസ ഇസ്ലാമിയ്യ-ഇല്‍മുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യ എന്നീ വിഭാഗങ്ങളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം-

ഒന്നാം റാങ്ക്
മുഹമ്മദ് അസ്ഹറുദ്ദീന്‍ മഞ്ഞനാടി, മുഹമ്മദ് റാശിഖ് എരമംഗലം, മുഹമ്മദ് നിസാര്‍ ചെമ്പന്‍കൊല്ലി, മുഹമ്മദ് റുശ്ദ് കഴുകന്‍ ചിന, മുഹമ്മദ് മുര്‍ശിദ് എളാട്, മുഹമ്മദ് മുസ്ഥഫ കൈപ്പുറം, മുഹമ്മദ് റാശിദ് റസാ യു പി.

രണ്ടാം റാങ്ക്
മുഹമ്മദ് ശിബ്ലി വഴിക്കടവ്, മുഹമ്മദ് സ്വഫ്വാന്‍ കോട്ടക്കല്‍, മുഹമ്മദ് സ്വാദിഖ് പൊന്മള, മുഹമ്മദ് മണലിപ്പുഴ, സാബിത് അകലാട്, മുജീബു റഹ്മാന്‍ ഇരിങ്ങല്ലൂര്‍, മുഹമ്മദ് ശുഐബ് റസാ യു പി.

മൂന്നാം റാങ്ക്
മുര്‍ശിദ് വാക്കടപ്പുറം, മുഹമ്മദ് ശഫീഖ് കാഞ്ഞങ്ങാട്, മുഹമ്മദ് അന്‍വര്‍ യൂണിവേഴ്സിറ്റി, മുഹമ്മദ് വടകര, മുഹമ്മദ് പരുത്തിപ്പാറ, മുഹമ്മദ് യൂനുസ് മേഴത്തൂര്‍, അബുല്‍കലാം ബീഹാര്‍.

വിജയികളെ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അനുമോദിച്ചു.

പ്രഖ്യാപന ചടങ്ങില്‍ പ്രൊഫ. കെ വി ഉമര്‍ ഫാറൂഖ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സുഹൈല്‍ അസ്ഹരി മുഴപ്പാലം, സയ്യിദ് ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിന് ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഫലം www.markaz.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു.

 

Latest