From the print
ജാമിഅ മര്‍കസ്: അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ
ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് കുല്ലിയ്യകളിലേക്കുള്ള 2024-25 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാളെ (31-01-2024, ബുധന്‍) അവസാനിക്കും. ഇസ്‌ലാമിക് തിയോളജി, ഇസ്‌ലാമിക് ശരീഅഃ, ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മര്‍കസുമായി അഫിലിയേറ്റ് ചെയ്ത ജാമിഅ അല്‍ അസ്ഹര്‍ ഈജിപ്ത്, ജാമിഅ സൈത്തൂന തുണീഷ്യ, യൂനിവേഴ്സിറ്റി സയന്‍സ് ഇസ്‌ലാം മലേഷ്യ തുടങ്ങിയ ലോകപ്രശസ്ത യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്താന്‍ അവസരം ഉണ്ടാകും. പി എസ് സി, യു ജി സി നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനവും മാധ്യമപ്രവര്‍ത്തനം, വിവര്‍ത്തനം, മനഃശാസ്ത്രം, നൈപുണി വികസനം, കരിയര്‍ ഗൈഡന്‍സ് വിഷയങ്ങളില്‍ പ്രാഥമിക പഠനവും കോഴ്സുകളോടൊപ്പം നല്‍കും.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ http://jamia.markaz.in എന്ന വെബ്‌സൈറ്റ് വഴി നാളെക്കകം അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് ജാമിഅ മര്‍കസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072500423, 9495137947, 9072500443.