Education Notification
ജാമിഅ മില്ലിയ്യ വിളിക്കുന്നു
താരതമ്യേനെ വളരെ കുറഞ്ഞ ഫീസ് നിരക്കാണ് ജാമിഅയിൽ. യൂനിവേഴ്‌സിറ്റിയിലെ 30 ശതമാനം സീറ്റുകൾ മുസ്‌ലിം വിദ്യാർഥികൾക്ക് വേണ്ടി റിസർവേഷൻ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും ജാമിഅയിൽ ലഭ്യമാണ്.

വിശ്വപ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനി മൗലാനാ മുഹമ്മദലി ജൗഹറിന്റെ നേതൃത്വത്തിൽ 1925ൽ ഡൽഹിയിൽ സ്ഥാപിതമായ വിശ്വപ്രസിദ്ധമായ സ്ഥാപനമാണ് ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ.
സ്‌കൂൾ വിദ്യാഭ്യാസം മുതൽ പോസ്റ്റ് ഡോക്ടറൽ വിദ്യാഭ്യാസം വരെ ജാമിഅ മില്ലിയ്യയിൽ നിന്ന് വിദ്യാർഥികൾക്ക് കരസ്ഥമാക്കാം. എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനമാണ് ജാമിഅക്ക്. നാക്കിന്റെ A++ ഗ്രേഡ് ഉള്ള ഈ സർവകലാശാലയിൽ ഇരുപതിനായിരത്തോളം വിദ്യാർഥികൾ പഠനം നടത്തുന്നു. യൂനിവേഴ്‌സിറ്റിയുടെ 2023- 24 വർഷത്തേക്കുള്ള വിവിധ ഡിഗ്രി, പി ജി, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ക്ഷണിച്ചു. ഈ മാസം മൂന്ന് മുതൽ ഏപ്രിൽ മൂന്ന് വരെയാണ് അപേക്ഷിക്കേണ്ട കാലാവധി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.jmi.ac.in സന്ദർശിക്കുക.
യു ജി കോഴ്‌സുകൾ
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഉറുദു, സംസ്‌കൃതം, കൊറിയൻ, ടർക്കിഷ്, ഫ്രഞ്ച്, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ബി എഡ്, എൽ എൽ ബി, ബി ബി എ, ബി കോം, ബയോ സയൻസ്, ബയോ ടെക്‌നോളജി, കെമിസ്ട്രി, ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബി ടെക്, ബി ആർക്, ബി ഡി എസ്.
പി ജി കോഴ്‌സുകൾ
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഉറുദു, സംസ്‌കൃതം, കൊറിയൻ, എം കോം, ഇക്കണോമിക്‌സ്, സോഷ്യൽ വർക്ക്, എച്ച് ആർ, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എജ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സൈക്കോളജി, ബയോ സയൻസ്, ബയോ കെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ്, ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എം സി എ, എം എഡ്, എൽ എൽ എം, ട്രാവൽ ആൻഡ് ടൂറിസം, എം ബി എ, മാസ് കമ്മ്യൂണിക്കേഷൻ, എം ടെക്, മാസ്റ്റർ ഓഫ് ഡിസൈനിംഗ്,
ബി ടെക് കോഴ്‌സുകൾ “ജെ ഇ ഇ’ മെയിൻ വഴിയും ബി ആർക്ക് കോഴ്‌സ് “നാറ്റ’ വഴിയും
ബി ഡി എസ് “നീറ്റ്’ വഴിയുമാണ് പ്രവേശനം. എം സി എ, ഇക്കണോമിക്‌സ്, എം ബി എ, സോഷ്യൽ വർക്ക്, സൈക്കോളജി, ഇംഗ്ലീഷ്, എച്ച് ആർ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തിരുവനന്തപുരത്ത് എക്‌സാം സെന്ററുണ്ട്.
മറ്റ് വിഷയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ ഡൽഹിയിലെ ജാമിഅ ക്യാമ്പസിൽ വെച്ചാണ് ഉണ്ടാവുക. ജാമിഅയിലേക്കുള്ള ചില കോഴ്‌സുകൾക്ക് സി യു ഇ ടി വഴിയാണ് പ്രവേശനം നൽകുന്നത്. വിവരങ്ങൾക്ക് www.nta.ac.in. സന്ദർശിക്കുക.
താരതമ്യേനെ വളരെ കുറഞ്ഞ ഫീസ് നിരക്കാണ് ജാമിഅയിൽ. യൂനിവേഴ്‌സിറ്റിയിലെ 30 ശതമാനം സീറ്റുകൾ മുസ്‌ലിം വിദ്യാർഥികൾക്ക് വേണ്ടി റിസർവേഷൻ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിരവധി സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും ജാമിഅയിൽ ലഭ്യമാണ്. പി എച്ച് ഡിക്ക് മറ്റൊരു സമയത്ത് അപേക്ഷ ക്ഷണിക്കുന്നതാണ്.