Connect with us

Kerala

ജാമിഅ മില്ലിയ: പ്രവേശന പരീക്ഷ കേന്ദ്രങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

എം പിമാരായ ശശി തരൂരും പി സന്തോഷ് കുമാറും ഹാരിസ് ബീരാനും രംഗത്തി

Published

|

Last Updated

ഡല്‍ഹി | ജാമിഅ മില്ലിയ സര്‍വകലാശാല പ്രവേശന പരീക്ഷ കേന്ദ്രങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം പിമാരും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി. എം പിമാരായ ശശി തരൂരും പി സന്തോഷ് കുമാറും ഹാരിസ് ബീരാനും രംഗത്തി.

ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്ററുകള്‍ ആശ്രയിക്കേണ്ടി വരും.

ഡല്‍ഹി, ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, കൊല്‍ക്കത്ത, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ ജാമിഅ പ്രവേശന പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നത്. ഇത്തവണ തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്ററുകള്‍ അനുവദിക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രം ഇല്ലാതാവുന്നതോടെ നിരവധി വിദ്യാര്‍ഥികളുടെ പ്രവേശന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവും. ഇതര കേന്ദ്രങ്ങളിലേക്കുള്ള യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.

വിഷയങ്ങള്‍ പരിഹരിക്കാനയി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തിപ്പെടുന്നത്. ഇതു സംബന്ധിച്ച് എം പിമാര്‍ വൈസ് ചന്‍സിലക്ക് കത്ത് അയച്ചിട്ടുണ്ട്. ചന്‍സിലറുമായി കൂടിക്കായിച്ച നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

 

 

Latest