From the print
ജാമിഅ സഅദിയ്യ 55ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി
540 സഅദി പണ്ഡിതർ കൂടി കർമ രംഗത്തേക്ക്
ദേളി | ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് വൈജ്ഞാനിക ഉദ്യാനമായി തലയുയർത്തി നിൽക്കുന്ന ദേളി ജാമിഅ സഅദിയ്യയുടെ 55ാം വർഷിക സനദ്‌ദാന മഹാസമ്മേളനത്തിന് പ്രൗഢ സമാപ്തി. 445 പണ്ഡിതർക്ക് സഅദി ബിരുദവും 44 പേർക്ക് അഫ്‌സൽ സഅദി ബിരുദവും ഖുർആൻ മനഃപാഠമാക്കിയ 28 വിദ്യാർഥികൾക്ക് ഹാഫിള് ബിരുദവും നൽകി. അഞ്ച് ദിനങ്ങളിൽ നടന്ന പരിപാടിക്ക് ഇന്നലെ തിരശ്ശീല വീണു.
സഅദിയ്യ വാർഷിക സമ്മേളനത്തിലേക്ക് വിവിധ നാടുകളിൽ നിന്നുള്ള ആളുകൾ സഅദിയ്യയുടെ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് നഗരിയിലെത്തിയത്.
വൈകിട്ട് അഞ്ചിന് സനദ്‌ദാന സമാപന സമ്മേളനം നടന്നു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ ശൈഖ് ഉമർ അബൂബക്കർ സാലിം ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നനദ്‌ദാനം നിർവഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപൂരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് ഹൈസം ദാദ് അൽ കരീം, ഹബീബ് സാലിം ഇബ്നു ഉമർ ഹഫീള് യമൻ മുഖ്യതിഥികളായി.
എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് സനദ്‌ദാന പ്രസംഗവും സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തി. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തി. പരിപാടിയിൽ വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്‌പെയ്ക് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാനുമായ സി പി അബ്ദുർറഹ്‌മാൻ ഹാജിയെ ആദരിച്ചു. കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, വി പി എം ഫൈസി വില്ല്യാപള്ളി, ഹസൻ മുസ്‌ലിയാർ വയനാട്, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, എം വി അബ്ദുർറഹ്‌മാൻ ബാഖവി, കെ കെ ഹുസൈൻ ബാഖവി പ്രസംഗിച്ചു.
സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി നിർവഹിച്ചു. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അശ്റഫ് തങ്ങൾ ആദൂർ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ, സയ്യിദ് ശാഫി തങ്ങൾ വളപട്ടണം, സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ, സയ്യിദ് ത്വാഹാ ബാഫഖി കൊയിലാണ്ടി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുസ്തഫ ദാരിമി കടാങ്കോട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിൻ ഹാജി, മഹ്‌മൂദ് ഹാജി ഉമ്മുൽഖുവൈൻ, ബാദ്‌ഷ സഖാഫി ആലപ്പുഴ, അബ്ദുർറശീദ് സഖാഫി സൈനി, ഹാഫിള് സുഫ്‌യാൻ സഖാഫി, യു ടി ഇഫ്തികാർ, ഇനായത്ത് അലി മാംഗ്ലൂർ, ഹനീഫ് ഹാജി ഉള്ളാൾ സംബന്ധിച്ചു. കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി നന്ദിയും പറഞ്ഞു.