Connect with us

Kasargod

ജാമിഅ സഅദിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളനം; രണ്ടാം ദിനം പ്രൗഢം, സമാപനം നാളെ

മുഅല്ലിം, മാനേജ്‌മെന്റ് സമ്മേളനം മുശാറകയില്‍ ജില്ലയുടെ വിവിധ ദേശങ്ങളില്‍ നിന്നായി ആയിരത്തോളം മദ്‌റസാ അധ്യാപകരും മാനേജ്‌മെന്റ് സാരഥികളും സംബന്ധിച്ചു.

Published

|

Last Updated

ദേളി | ജാമിഅ, സഅദിയ്യയുടെ 55-ാം വാര്‍ഷിക മഹാ സമ്മേളനം നാളെ (നവം: 24, ഞായര്‍) സമാപിക്കും. ഇന്നലെ രാവിലെ മുതല്‍ നടന്ന വ്യത്യസ്ത സെഷനുകള്‍ കൊണ്ട് നഗരി പ്രൗഢമായി. പുതിയ കാലത്തിന്റെ പ്രബോധന രീതികള്‍ ചര്‍ച്ച ചെയ്ത മുഅല്ലിം, മാനേജ്‌മെന്റ് സമ്മേളനം മുശാറകയില്‍ ജില്ലയുടെ വിവിധ ദേശങ്ങളില്‍ നിന്നായി ആയിരത്തോളം മദ്‌റസാ അധ്യാപകരും മാനേജ്‌മെന്റ് സാരഥികളും സംബന്ധിച്ചു.

പരിപാടിയില്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കര പ്രാര്‍ഥന നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി യുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ തങ്ങള്‍ തളിപ്പറമ്പ്, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അഡ്വ. ജമാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദലി അഹ്‌സനി പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

ഉച്ചക്കു ശേഷം നടന്ന തുറന്ന സംവാദം സെഷനില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായി. ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര, ഫൈസല്‍ അഹസനി ഉളിയില്‍, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി വിഷയാവതരണം നടത്തി. വൈകിട്ട് 6.30ന് നടന്ന ‘നൂറുല്‍ ഉലമയുടെ ലോകം’ സെഷന്‍ ഉബൈദുല്ലാഹി സഅദി നദ്‌വിയുടെ അധ്യക്ഷതയില്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍ കുമ്പോല്‍ ആമുഖ പ്രഭാഷണം നടത്തി. പി എ കെ മുഴപ്പാല, സി എന്‍ ജാഫര്‍ സ്വാദിഖ്, വിഷയാവതരണം നടത്തി. പി പി അബ്ദുല്‍ ഹകീം സഅദി പ്രസംഗിച്ചു.

ഒമ്പത് മണിക്ക് നടന്ന നൂര്‍ ഇശല്‍ ബുര്‍ദ ആസ്വാദനത്തില്‍ സയ്യിദ് ഹിബ്ബത്തുല്ല അല്‍ മശ്ഹൂര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്വീഫ് സഖാഫി മദനീയ ആമുഖ പ്രസംഗം നടത്തി. അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതവും ശാഫി സഅദി ശിറിയ നന്ദിയും പറഞ്ഞു.

സമാപന ദിവസമായ നാളെ രാവിലെ എട്ടിന് നടക്കുന്ന തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തും. മുഹമ്മദ് അഷ്ഫാഖ് മിസ്ബായുടെ അധ്യക്ഷതയില്‍ ശൈഖ് അഷ്‌റഫ് അല്‍ ജീലാനി നക്ഷബന്തി ഉദ്ഘാടനം ചെയ്യും. ശാഫി സഅദി ബാംഗ്ലൂര്‍, മുഫ്തി മഫീദ് സഅദി യു പി വിഷയാവതരണം നടത്തും. 10 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സമ്മേളനത്തില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി കൊന്നാരയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍, കെ കെ ഹുസൈന്‍ ബാഖവി വയനാട്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി മട്ടന്നൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് പ്രസംഗിക്കും.

വേദി രണ്ടില്‍ നടക്കുന്ന അലുംനി മീറ്റില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ തളിപ്പറമ്പ പ്രാര്‍ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി പാപിനിശ്ശേരി, ഡോ. സിദ്ദീഖ് സിദ്ദീഖി, അഹ്മദ് ശിറിന്‍ ഉദുമ വിഷയാവതരണവും അഷ്‌റഫ് സഅദി മല്ലൂര്‍ ആമുഖ പ്രഭാഷണവും നടത്തും. ഡോ. അബൂബക്കര്‍ മുട്ടത്തോടി സ്വാതവും കെ എസ് മുഹമ്മദ് മുസ്തഫ നന്ദിയും പറയും.

ഉച്ചക്ക് ശേഷം നടക്കുന്ന എമിനന്‍സ് മീറ്റില്‍ കുമ്പോല്‍ മുഖ്താര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം പ്രാര്‍ഥന നിര്‍വഹിക്കും.

വൈകിട്ട് അഞ്ചിന് സനദ് ദാന സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നാഇഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സഅദുല്‍ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗവും ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണവും നടത്തും. ശൈഖ് ഹൈസം ദാദ് അല്‍ കരീം ഒമാന്‍, ഹബീബ് സാലിം ഇബ്‌നു ഉമര്‍ ഹഫീള് യമന്‍ മുഖ്യാതിഥികളായിരിക്കും. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി പ്രഥമ സ്മാരക അവാര്‍ഡ് ബനിയാസ് സ്‌പൈക് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് സമ്മാനിക്കും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വിപി എം ഫൈസി വില്യാപ്പള്ളി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം പ്രസംഗിക്കും. ഹസന്‍ മുസ്‌ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എം വി അബ്ദുല്‍ റഹ്മാന്‍ ബാഖവി പരിയാരം, സി പി ഉബൈദുല്ലാഹി സഖാഫി, യേനപ്പൊയ അബ്ദുല്ല കുഞ്ഞി ഹാജി, ഇനായത്ത് അലി മംഗ്ലൂര്‍, ഡോ. യു ടി ഇഫ്തികാര്‍, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിക്കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറയും.

 

Latest