Connect with us

Kerala

ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാര്‍ഷികം; സഫറേ സഅദിയ്യ രണ്ടാം ദിനവും ആവേശോജ്ജ്വലം

മധ്യ മേഖല പര്യടനം ഇന്ന് മുള്ളേരിയ സോണിലെ മുളിയാര്‍ ആലനടക്കം നൂറാനിയ്യയില്‍ നിന്ന് ഉച്ചക്ക് 12.30ന് തുടങ്ങും

Published

|

Last Updated

സഫറേ സഅദിയ്യ ഉത്തര മേഖലാ യാത്രക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാനായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രസംഗിക്കുന്നു

കുമ്പള/ബന്തടുക്ക | അടുത്ത മാസം നക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷികം വിളംബരം ചെയ്ത് മുന്നേറുന്ന സഫറേ സഅദിയ്യക്ക് രണ്ടാം ദിനവും എങ്ങും ആവേശകരമായ സ്വീകരണം.

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലാ സഫറേ സഅദിയ്യ രണ്ടാം ദിനം കുമ്പള സോണില്‍ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹദല്‍ മഖാം സിയാറത്തോടെയാണ് തുടങ്ങിയത്. ജാഥാ ഉപനായകന്‍ സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. മുഹിമ്മാത്തില്‍ സോണ്‍ പ്രസിഡന്റ് ഇബ്രാഹീം സഖാഫി കര്‍ണൂരിന്റെ അധ്യക്ഷതയില്‍ എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദു റഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, മൂസ സഖാഫി കളത്തൂര്‍, പാരിസ് ഹിമി പരപ്പ, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സിദ്ദീഖ് സഖാഫി ബായാര്‍ വിഷയാവതരണം നടത്തി. ഹനീഫ് സഅദി കുമ്പോല്‍ സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു. സയ്യിദ് അബ്ദുല്‍ കരീം ഹാദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, മൂസ സഖാഫി കളത്തൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ലത്തീഫ് കാമില്‍ സഖാഫി മൊഗ്രാല്‍, അശ്രഫ് സഅദി ആരിക്കാടി അമീറലി ചൂരി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, മന്‍ശാദ് അഹ്‌സനി, സ്വാദിഖ് ആവളം, ജമാല്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി കൊട്ടിയാല, ഉമൈര്‍ സഖാഫി കളത്തൂര്‍, തോക്കെ മുഹമ്മദ് സഖാഫി, മുഹമ്മദ് പേരാല്‍, മുഹമ്മദ് തലപ്പാടി, സിദ്ദീഖ് പി കെ നഗര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു.

കുമ്പള ശാന്തിപ്പള്ളം, കോടിയമ്മ ശിബിലി എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്.സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ നയിക്കുന്ന മധ്യ മേഖലാ സഫറേ സഅദിയ്യ ബദിയടുക്ക സോണില്‍ ബാറടുക്ക ദാറുല്‍ ഇസ്സാനില്‍ നിന്ന് രണ്ടാംദിന പര്യടനം തുടങ്ങി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുലൈമാന്‍ കരിവെള്ളൂര്‍, കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി എം എ ചേരൂര്‍ വിഷയാവതരണം നടത്തി. ബശീര്‍ സഖാഫി കൊല്യം, ഹമീദലി മാവിനകട്ട, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട, സവാദ് കൊല്യം സംബന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സഅദി നെക്രാജെ സ്വാഗതവും അബ്ദുല്ല സഅദി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.

ബെളിഞ്ച മഹബ്ബ, പള്ളക്കാനം മസ്ജിദ്, ബദിയടുക്ക ഫത്ഹ് മസ്ജിദ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം നെല്ലിക്കട്ട മുഹിമ്മാത്ത് റാശിദിയ്യയില്‍ രാത്രി സമാപിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി നയിക്കുന്ന ദക്ഷിണ മേഖലാ സഫറേ സഅദിയ്യ രണ്ടാം ദിന പര്യടനം ഉദുമ സോണിലെ കുണംകുഴി മദ്രസയില്‍ നിന്നാണ് തുടങ്ങിയത്. പടുപ്പ്, പാണത്തൂര്‍ ശുഹദാ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം ലഭിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, റഫീഖ് അണിയാരം, വിഷയാവതരണം നടത്തി. അശ്‌റഫ് കരിപ്പൊടി, ശിഹാബുദ്ദീന്‍ അഹസനി, കരീം സഅദി ഏണിയാടി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ വിവിധ കോന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
മധ്യ മേഖല പര്യടനം ഇന്ന് ശനിയാഴ്ച മുള്ളേരിയ സോണിലെ മുളിയാര്‍ ആലനടക്കം നൂറാനിയ്യയില്‍ നിന്ന് ഉച്ചക്ക് 12.30ന് തുടങ്ങും. മഞ്ഞമ്പാറ മജ്‌ലിസ്, കാനക്കോട് സൈനിയ്യ, ഊജംപാടി മദ്രസ എന്നിവിടങ്ങളിലെ സ്വീകരണ െേശെഷം രാത്രി മദനീയം കാമ്പസില്‍ സമാപിക്കും. ഉത്തര മേഖല ശനിയാഴ്ച ഉപ്പള സോണിലെ ലത്തീഫിയ്യയില്‍ നിന്ന് 12.30ന് തുടങ്ങി ബേക്കൂര്‍ മദ്രസ , പൈവളിഗെ താജുല്‍ ുലസമ സൗധം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചേവാറില്‍ സമാപിക്കും. ദക്ഷിണ മേഖല ശനി കാഞ്ഞങ്ങാട് സോണിലെ മാണിക്കോത്ത് ഹാദി അക്കാദമിയില്‍ നിന്ന് ഉച്ചക്ക് 12.30ന് തുടങ്ങി നീലേശ്വരം, മടിക്കൈ പര്യടനം ശേഷം രാത്രി 6.30ന് പരപ്പയില്‍സ സമാപിക്കും.
ഞയറാഴ്ച തൃക്കരിപ്പൂര്‍ സോണില്‍ സഫറേ സഅദിയ്യ പ്രയാണം നടക്കും. രാവിലെ 10.30ന് മുജമ്മഇല്‍ നിന്ന് തുടങ്ങി രാത്രി നീലമ്പാറ മദ്രസയില്‍ സമാപിക്കും.

 

Latest