Connect with us

delhi jamia

ജാമിയ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

ആസിഫ് ഇഖ്ബാല്‍ തന്‍ഹയേയും കോടതി വെറുതെ വിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി |  ജാമിയ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി സാകേത് കോടതി വെറുതെവിട്ടു.
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലാണു കോടതി കുറ്റവിമുക്തനാക്കിയത്.
കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയേയും കോടതി വെറുതെ വിട്ടു. 2019 ഡിസംബര്‍ 13ന് ജാമിയയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരെയും പോലീസ് പ്രതിചേര്‍ത്തത്.

കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. 2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2020-ലെ ഡല്‍ഹി കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ഇപ്പോള്‍ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയില്‍ ഷര്‍ജീലിന് പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീലിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.

 

 

Latest