Connect with us

Kozhikode

ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ: സെമസ്റ്റര്‍ പരീക്ഷകള്‍ നവംബര്‍ 25ന് ആരംഭിക്കും

ഒക്ടോബര്‍ 20 മുതല്‍ അപേക്ഷിക്കാം.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ മാസ്റ്റര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ്, ബാച്ചിലര്‍ ഓഫ് ഇസ്‌ലാമിക് സയന്‍സ്, ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ്, സെക്കന്‍ഡറി ഇന്‍ ഇസ്‌ലാമിക് സയന്‍സ് തുടങ്ങിയ കോഴ്‌സുകളുടെ എല്ലാ ബാച്ചുകളുടെയും ഈ അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ നവംബര്‍ 25 മുതല്‍ തുടങ്ങും. ഡിസംബര്‍ ഒന്ന് വരെയാണ് പരീക്ഷകള്‍ നടക്കുക.

സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഈ മാസം 20 മുതല്‍ ജാമിയത്തുല്‍ ഹിന്ദ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. പരീക്ഷാ ഫീസ്, വിശദമായ ടൈം ടേബിള്‍ തുടങ്ങി മറ്റു വിവരങ്ങളെല്ലാം ജാമിഅത്തുല്‍ ഹിന്ദ് വെബ്‌സൈറ്റ് വഴി ലഭ്യമാണ്. പരീക്ഷക്കു വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത ഭാഗങ്ങള്‍ നവംബര്‍ അഞ്ച് മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും.

കേരളം, കര്‍ണാടക, തമിഴ്‌നാട്, അന്തമാന്‍ എന്നീ സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം പരീക്ഷ എഴുതുന്നത്. പരീക്ഷാ സംബന്ധമായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ പരിഹരിക്കാന്‍ ജാമിഅത്തുല്‍ ഹിന്ദില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുമെന്നും ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 06235492844.

 

Latest