jamiathul hind
ജാമിഅത്തുല്‍ ഹിന്ദ്: കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം
ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനവസരം.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ വ്യത്യസ്ത കോഴ്‌സുകളിലേക്ക് ഈ മാസം പതിനാലുവരെ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (3 വര്‍ഷം), ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (2 വര്‍ഷം), സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (3 വര്‍ഷം), ബാച്‌ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് (5 വര്‍ഷം), ബാച്ചലര്‍ ഇന്‍ ഇസ്ലാമിക് ദഅവ : ( 5 വര്‍ഷം), മാസ്റ്റര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് എന്നീ കോഴ്‌സുകള്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.
ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനവസരം. വിദ്യാര്‍ത്ഥികള്‍ അതതു സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. നേരത്തെ അപേക്ഷിച്ചവര്‍ക്ക് തിരഞ്ഞെടുത്ത കോഴ്‌സുകള്‍ മാറാനും തെറ്റുകള്‍ തിരുത്താനും ആഗസ്ത് 14 വരെയും അവസരമുണ്ടാകും.
ബാച്‌ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് (5 വര്‍ഷം), ബാച്ചലര്‍ ഇന്‍ ഇസ്ലാമിക് ദഅവ : (5 വര്‍ഷം) എന്നീ കോഴ്‌സുകള്‍ക്ക് ക്കപേക്ഷിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (3 വര്‍ഷം), ഹയര്‍സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സയന്‍സ് (2 വര്‍ഷം) എന്നിവയില്‍ ഏതെങ്കിലും ഒരു കോഴസ് പൂര്‍ത്തീകരിച്ചരിക്കണം. പ്രസ്തുത കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ടത് പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ വഴിയാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.jamiathuhind.com