Connect with us

Ongoing News

ജാമിഅത്തുല്‍ ഹിന്ദ്: ദാഇറ സംഗമങ്ങള്‍ക്ക് തുടക്കമായി

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍ എന്നീ സംസ്ഥാനങ്ങളിലായി പതിനാറ് ദാഇറകളാണ് പ്രവര്‍ത്തിക്കുന്നത്. 

Published

|

Last Updated

ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കുറ്റ്യാടി ദാഇറ സംഗമം സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴിലെ ദാഇറകളുടെ സംഗമങ്ങള്‍ക്ക് തുടക്കമായി. ജാമിഅത്തുല്‍ ഹിന്ദുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളുടെ പ്രാദേശിക കൂട്ടായ്മയാണ് ദാഇറകള്‍.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍ എന്നീ സംസ്ഥാനങ്ങളിലായി പതിനാറ് ദാഇറകളാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ നടന്ന കുറ്റ്യാടി ദാഇറയുടെ സംഗമം സയ്യിദ് ത്വാഹാ സഖാഫിയും പാലക്കാട് ഹസനിയ്യയില്‍ നടന്ന ദാഇറ സംഗമം കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാരും കാന്തപുരം ഇമാം റബ്ബാനി കോളേജില്‍ നടന്ന താമരശ്ശേരി ദാഇറ സംഗമം ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫിയും ഉദ്ഘാടനം ചെയ്തു.

ദാഇറ ശാക്തീകരണം, അധ്യാപക പരിശീലനം, മഹറജാന്‍ വിശദീകരണം തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദാഇറ സംഗമത്തില്‍ ജാമിഅത്തുല്‍ ഹിന്ദിന്റെ വ്യത്യസ്ത പദ്ധതികളും ചര്‍ച്ചചെയ്യുന്നുണ്ട്. കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എടവണ്ണപ്പാറ, കല്‍പ്പറ്റ, തൃശ്ശൂര്‍, തിരൂരങ്ങാടി, മലപ്പുറം, കാസര്‍കോട്, മഞ്ചേരി, കര്‍ണാടക എന്നീ ദാഇറ സംഗമങ്ങള്‍ ഈ മാസം യഥാക്രമം 5, 6, 8, 9, 12, 14, 15, 16, 21, 24 തീയതികളിലായി നടക്കും.