Connect with us

Kozhikode

ജാമിഅത്തുല്‍ ഹിന്ദ്: പ്രഥമ യങ് റിസേര്‍ച്ചേഴ്സ് കോണ്‍ക്ലേവ് ഒക്ടോ: 23, 24 തിയ്യതികളില്‍

ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ, ഇസ്‌ലാമിക് ഫിലോസഫി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഒന്നാം യങ് റിസേര്‍ച്ചേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രഥമ യങ് റിസേര്‍ച്ചേഴ്സ് കോണ്‍ക്ലേവ് ഈ മാസം 23, 24 തിയ്യതികളില്‍ മഞ്ചേരി ഹികമിയ്യ കാമ്പസില്‍ നടക്കും. ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ, ഇസ്‌ലാമിക് ഫിലോസഫി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഒന്നാം യങ് റിസേര്‍ച്ചേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

വളര്‍ന്നു വരുന്ന തലമുറയില്‍ ഗവേഷണ കഴിവുകള്‍ വര്‍ധിപ്പിക്കുക, ഇസ്‌ലാമിക ശാസ്ത്രങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ സാധ്യമാക്കുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെയും ഗവേഷകരെയും പര്യാപ്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാമിഅത്തുല്‍ ഹിന്ദ് ഗവേഷകരുടെ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നത്.

ജാമിഅത്തുല്‍ ഹിന്ദിന് കീഴില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നും ജാമിഅത്തുല്‍ ഹിന്ദ് അഫ്സിസ് റിസര്‍ച്ച് സ്‌കോളേഴ്‌സില്‍ നിന്നും തിരഞ്ഞെടുത്ത യുവ ഗവേഷകര്‍ വ്യത്യസ്ത വിഷയങ്ങളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന കോണ്‍ക്ലേവില്‍ പ്രബന്ധാവതരണങ്ങള്‍ക്ക് ശേഷം ചര്‍ച്ചകളുമുണ്ടാകും.

യങ് റിസേര്‍ച്ചേഴ്സ് കോണ്‍ക്ലേവ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജാമിഅത്തുല്‍ ഹിന്ദിന്റെ സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളും മറ്റു യുവ പണ്ഡിതരും കോണ്‍ക്ലേവിന്റെ ഭാഗമാകും. ജാമിഅത്തുല്‍ ഹിന്ദിന്റെ അഫിലിയേറ്റഡ് കോളജുകളില്‍ തുടര്‍ന്നും ഗവേഷകരുടെ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുമെന്ന് റെക്ടര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest