Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ്: ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ് 23ന്

വൈസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട്| ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ച ചെയ്യാനായി ഫ്യൂച്ചര്‍ ജാമിഅ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് ഉച്ചക്ക് 2 മുതല്‍ കോഴിക്കോട് കാലിക്കറ്റ് ടവറില്‍ വെച്ചാണ് സമ്മിറ്റ് നടക്കുന്നത്. വൈസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളില്‍ നിന്നായി അറുന്നൂറിലധികം പ്രതിനിധികള്‍ സമ്മിറ്റില്‍ സംബന്ധിക്കും.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജാമിഅതുല്‍ ഹിന്ദിലും അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലും അനിവാര്യമായും കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചാണ് പ്രധാനമായും സമ്മിറ്റ് ചര്‍ച്ച ചെയ്യുക. കൂടാതെ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ചര്‍ച്ച ചെയ്യും. ജാമിഅതുല്‍ ഹിന്ദ് സിണ്ടിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികളും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ജാമിഅതുല്‍ ഹിന്ദ് കഴിഞ്ഞ കാലങ്ങളില്‍ ആവിഷ്‌കരിച്ച് പദ്ധതികളുടെ അവലോകനവും സമ്മിറ്റിന്റെ ഭാഗമായി നടക്കും.

നേരത്തെ രജിസ്റ്റര്‍ ചെയ്ത സ്ഥാപന മേധാവികള്‍ക്ക് മാത്രമാണ് സമ്മിറ്റില്‍ പ്രവേശനം നല്‍കുന്നത്. രജിസ്‌ട്രേഷനായി www.jamiathulhind.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ  6235492844 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് റെക്ടർ അറിയിച്ചു.