Connect with us

From the print

ജാമിഅത്തുൽ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റിന് ഉജ്ജ്വല പരിസമാപ്തി; താമരശ്ശേരി ദാഇറ ഓവറോൾ ചാമ്പ്യന്മാർ

. 248 പോയിന്റ്നേടി താമരശ്ശേരി ദാഇറ ഓവറോൾ ചാമ്പ്യന്മാരായി. 164 പോയിന്റ്നേടി എടവണ്ണപ്പാറ ദാഇറ രണ്ടാം സ്ഥാനവും ഒരു പോയിന്റ് വ്യത്യസത്തിൽ 163 പോയിന്റ്നേടി കർണാടക ദാഇറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

Published

|

Last Updated

കൊളത്തൂർ | രണ്ട് ദിവസങ്ങളിലായി കൊളത്തൂർ ഇർശാദിയ്യ ക്യാമ്പസിൽ നടന്ന ജാമിഅത്തുൽ ഹിന്ദ് ദേശീയ അക്കാദമിക് ഫെസ്റ്റ് “മഹ്റജാൻ 25’ന് പ്രൗഢ സമാപനം. 248 പോയിന്റ്നേടി താമരശ്ശേരി ദാഇറ ഓവറോൾ ചാമ്പ്യന്മാരായി. 164 പോയിന്റ്നേടി എടവണ്ണപ്പാറ ദാഇറ രണ്ടാം സ്ഥാനവും ഒരു പോയിന്റ് വ്യത്യസത്തിൽ 163 പോയിന്റ്നേടി കർണാടക ദാഇറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 143 പോയിന്റ് നേടി കുറ്റ്യാടി ദാഇറ നാലാം സ്ഥാനവും 130 പോയിന്റ് നേടി മഞ്ചേരി ദാഇറ അഞ്ചാം സ്ഥാനവും നേടി.
സ്ഥാപനങ്ങളിൽ 112 പോയിന്റുമായി ജാമിഅ മദീനത്തുന്നൂർ പൂനൂർ ആലിയ വിഭാഗത്തിലും 45 പോയിന്റുമായി സിറാജുൽ ഹുദാ കുറ്റ്യാടി മുതവസ്സിത്ത വിഭാഗത്തിലും 38 പോയിന്റുമായി ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം ഇബ്തിദാഇയ്യ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.

കോളജ്, മേഖലാ തലങ്ങൾക്ക് ശേഷം നടന്ന ജാമിഅതല മത്സരത്തിൽ 200ലധികം ക്യാമ്പസുകളിൽ നിന്നുള്ള 1000ത്തിൽ പരം വിദ്യാർഥികളാണ് മാറ്റുരച്ചത്. ഫെസ്റ്റിൽ കേരളത്തിന് പുറമെ, കർണാടക, തമിഴ്‌നാട്, ആന്തമാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുത്തു. മഹ്റജാനിലെ മികവാർന്ന മത്സരങ്ങൾ ആസ്വദിച്ചും ക്യാമ്പസിലെ ഐഡിയൽ എക്സ്പോയിൽ ഒരുക്കിയ ആദർശ പോരാട്ട ചരിത്രങ്ങൾ കണ്ടും നഗരിയിലെ ഹലാവ കേന്ദ്രത്തിൽ തയ്യാറാക്കിയ രുചിഭേദങ്ങൾ നുണഞ്ഞും രണ്ട് ദിനങ്ങളിലായി ആയിരങ്ങളാണ് ദേശീയ അക്കാദമിക് ഫെസ്റ്റ് അനുഭവിച്ചറിഞ്ഞത്.

ജാമിഅ പ്രൊ. ചാൻസലർ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയും ചാമ്പ്യന്മാർക്കുള്ള ട്രോഫി സമ്മാനിക്കുകയും ചെയ്തു. കൊളത്തൂർ ഇർശാദിയ്യ ജനറൽ സെക്രട്ടറി അലവി സഖാഫി കൊളത്തൂർ അധ്യക്ഷത വഹിച്ചു. എ സി ഇബ്റാഹീം മുസ്‌ലിയാർ, പി എസ് കെ ദാരിമി എടയൂർ, സയ്യിദ് മുർതള ശിഹാബ് സഖാഫി, സയ്യിദ് അൻവർ സാദാത്ത് സഅദി, സൈതലവി നിസാമി ആലൂർ, കെ ടി എ ഗഫൂർ, അബ്ദുഹാജി പുത്തനങ്ങാടി സംസാരിച്ചു. ജാമിഅത്തുൽ ഹിന്ദ് റെക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സ്വാഗതവും യൂസുഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.
ഫെസ്റ്റിലെ ആദ്യ 10 ദാഇറകൾ
(ദാഇറ, ഇബ്തിദാഇയ്യ, മുതവസ്സിത്ത, ആലിയ, ആകെ പോയിന്റ്ക്രമത്തിൽ)
1-താമരശ്ശേരി 51 86 111 248
2-എടവണ്ണപ്പാറ 44 44 76 164
3-കർണാടക 40 54 69 163
4-കുറ്റ്യാടി 33 61 49 143
5-മഞ്ചേരി 41 34 55 130
6-കോട്ടക്കൽ 51 46 25 122
7-പാലക്കാട് 43 43 24 110
8-കോഴിക്കോട് 34 23 49 106
9-കാസർകോഡ് 24 46 32 102
10-കൊടുവള്ളി 34 24 8 66

---- facebook comment plugin here -----

Latest