Kozhikode
ജാമിഅത്തുല്‍ ഹിന്ദ് പുതിയ ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട് നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങളാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പുതിയ ലോഗോ സയ്യിദ് അലി ബാഫഖി തങ്ങളും പ്രോ ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങളാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ജാമിഅത്തുല്‍ ഹിന്ദ് പ്രോ ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, വി പി എം ഫൈസി വില്ല്യാപള്ളി, ജാമിഅത്തുല്‍ ഹിന്ദ് സിണ്ടിക്കേറ്റ് അംഗങ്ങളായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരുടെ സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.