Kozhikode
ജാമിഅത്തുൽ ഹിന്ദ് റിസർച്ച് ഫെല്ലോ പ്രോഗ്രാം: ഇന്റർവ്യു നാളെ
5000 രൂപ മുതലുള്ള ഫെലോഷിപ്പിന് ഇന്ന് കൂടി അപേക്ഷിക്കാം

കോഴിക്കോട്| ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യക്ക് കീഴിലുള്ള ഗവേഷണ ഫെലോഷിപ് പ്രോഗ്രാമുകളിലേക്കുള്ള ഇന്റർവ്യൂവും പരീക്ഷയും നാളെ നടക്കും. രാവിലെ 10 മണിക്ക് കോഴിക്കോട് ജാമിഅത്തുൽ ഹിന്ദ് ആസ്ഥാനത്ത് വെച്ചാണ് പരീക്ഷയും തുടർന്ന് ഇന്റർവ്യൂവും നടക്കുന്നത്. അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളോ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് കൂടി അപേക്ഷിക്കാവന്നതാണ്.
ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്കുവേണ്ടി അത്യാധുനിക ഗവേഷണ മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്ന റിസർച്ച് ഫെല്ലോഷിപ് പ്രോഗ്രാമിൽ ഫിഖ്ഹ്, തഫ്‌സീർ, ഹദീസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് പുറമെ വിശ്വാസ ശാസ്ത്രം, ഇസ്ലാമിക ഫിലോസഫി, ഉസൂലുൽ ഫിഖ്ഹ്, ഇസ്ലാമിക് ഫിനാൻസ്, ഇസ്ലാമിക് ലോ തുടങ്ങിയ ഒട്ടനേകം മേഖലകളിലുള്ള ഗവേഷണങ്ങൾക്കും അവസരമുണ്ടാകും. അക്കാദമിക് ആൻഡ് ക്രീയേറ്റീവ് റൈറ്റിംഗ്, റിസേർച് പേപ്പർ പബ്ലിക്കേഷൻ, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മേഖലകളിലുള്ള പ്രത്യേക പരിശീലനവുമുണ്ടാകും.
ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കാനുള്ള അവസരവും അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള അവസരവും കോഴ്‌സിന്റെ ഭാഗമായി സംവിധാനിക്കുന്നുണ്ട്. കൂടാതെ, കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് പ്ലേസ്‌മെന്റും ലഭ്യമായിരിക്കും.
ഒരു വര്ഷം നീണ്ടുനിൽക്കുന്ന കോഴ്‌സിൽ കോഴ്സ് വർക്കിന് പുറമെ തീസിസ് സബ്മിഷനുമുണ്ടാകും. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം, ഗവേഷണം, ഭക്ഷണം, താമസം എന്നിവക്ക് പുറമെ 5000 രൂപ മുതൽ ഫെല്ലോഷിപ്പും നൽകുന്നതായിരിക്കും. ഉയർന്ന പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് ഉയർന്ന ഫെല്ലോഷിപ്പും ഒരുക്കുന്നുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതന്മാരും അക്കാഡമിഷന്മാരും ആണ് കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്. www.jamiathulhind.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: 9562883234.
---- facebook comment plugin here -----