Connect with us

Kozhikode

ഖുര്‍ആനിന്റെ മാസം ഖുര്‍ആന്‍ കൊണ്ട് ആഘോഷമാക്കി ജാമിഉല്‍ ഫുതൂഹ്

പാരായണം കേള്‍ക്കാനും പഠിക്കാനും പകര്‍ത്താനും സനദ് മുത്തസ്വിലാക്കാനും സൗകര്യം.

Published

|

Last Updated

നോളജ് സിറ്റി|വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ റമസാന്‍ മാസം ഖുര്‍ആന്‍ കൊണ്ട് ആഘോഷമാക്കി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്. ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്കും പാരായണം ചെയ്യുന്നവര്‍ക്കുമായി നിരവധി സൗകര്യങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ ഒരുക്കിയിരിക്കുന്നത്. 20 ദിവസം നീണ്ടുനില്‍ക്കുന്ന ‘അകപ്പൊരുള്‍’ ഖുര്‍ആന്‍ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയാണ്. ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍ ആണ് ക്ലാസ്സിന് നേതൃത്വം നല്‍കുന്നത്.

ആത്മീയ ആനന്ദം നല്‍കുന്നതും ശ്രവണ സുന്ദരവുമായ പാരായണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിത്യേനെ സുബ്ഹി നിസ്‌കാരനന്തരം ‘മശ്ഖുല്‍ ഖുര്‍ആന്‍’ നടന്നുവരുന്നുണ്ട്. ഖിറാഅത്ത് മുത്തസിലാക്കി പ്രമുഖ ഖാരിഉകളില്‍ നിന്ന് സനദ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ദൗറത്തുല്‍ ജസരിയ്യ ക്യാമ്പും തജ് വീദ് പഠനത്തിനായി ദൗറത്തുശ്ശാത്വിബിയ്യ ക്യാമ്പും നടക്കുന്നുണ്ട്.

ഖാരിഅ് മുഹമ്മദ് ഹനീഫ സഖാഫി, ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍, സുഹൈല്‍ ബുഖാരി അരീക്കോട്, ഹാഫിസ് ശമീര്‍ അസ്ഹരി, ഹാഫിസ് സിറാജുദ്ദീന്‍ എന്നിവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആടുത്ത ആഴ്ചയില്‍ വിദേശത്ത് നിന്നുള്ള ഖാരിഉകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാമിഉല്‍ ഫുതൂഹില്‍ എത്തും.

അതോടൊപ്പം, ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി ‘ഇത്ഖാന്‍’ പാരായണ പഠനക്ലാസ്സ് നടക്കുന്നുണ്ട്. ജാമിഉല്‍ ഫുതൂഹിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തിരിക്കുന്ന മുസല്ലല്‍ മുഅ്മിനാത്തില്‍ വെച്ച് ഉച്ചക്ക് 2 മണി മുതലാണ് ക്ലാസ്സ്. തെറ്റുകൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരമാണ് ഇത്ഖാനിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ഖുര്‍ആന്‍ ഗവേഷക ഉമ്മു ഹബീബയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടക്കുന്നത്.

 

 

 

Latest