Kozhikode
വിശാലമായ ഇഫ്താര്‍ ഒരുക്കങ്ങളുമായി ജാമിഉല്‍ ഫുതൂഹ്
പൊതുജന പങ്കാളിത്തത്തോടെയാണ് ഇഫ്താറിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്
നോളജ് സിറ്റി| റമസാന്‍ ഒന്ന് മുതല്‍ നൂറുക്കണക്കിന് വിശ്വാസികള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യവുമായി മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ്. പഠനത്തിനായും ജോലിക്കായും ചികിത്സക്കായും സന്ദര്‍ശനത്തിനായും നോളജ് സിറ്റിയിലെത്തുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കാണ് ജാമിഉല്‍ ഫുതൂഹില്‍ വിഭവസമൃദ്ധമായ ഇഫ്താര്‍ ഒരുക്കുന്നത്. പ്രതിദിനം 1,500 മുതല്‍ 2,000 വരെ ആളുകള്‍ക്കുള്ള ഇഫ്താര്‍ സൗകര്യമാണ് തയ്യാറാക്കുന്നത്. നോളജ് സിറ്റിയിലുള്ളവര്‍ക്ക് പുറമെ പ്രാദേശിക യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ അടക്കമുള്ള പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇഫ്താറിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്.
ഇഫ്താറിന് പുറമെ ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്. റമസാന്‍ സുഭാഷിതം, ‘മാഇള’ പ്രഭാഷണ പരമ്പര, സുഹ്ബ ആത്മീയ ക്യാമ്പ്, കാളിമ ഖത്മുല്‍ ബുര്‍ദ, ഹല്‍വ ചില്ല, ഇഅ്തികാഫ് ജല്‍സകള്‍, മജ്ലിസുര്‍റൂഹ്, സാഅത്തുല്‍ ഇജാബ, റമസാന്‍ 10ന് വനിതകള്‍ക്ക് മാത്രമായി മുല്‍തഖല്‍ മുഅ്മിനാത്ത്, ഭിന്നശേഷിക്കാര്‍ക്കായി മാഇദത്തുല്‍ ഹിമം, പ്രസ്ഥാനിക നേതാക്കള്‍ക്കായി മാഇദത്തുല്‍ ഖാദ, മാഇദത്തുല്‍ കറാമ, രക്ഷിതാള്‍ക്കായി മാഇദത്തുല്‍ മഹബ്ബ, ഖാഫിലത്തുല്‍ ഫുതൂഹ്് തുടങ്ങിയ പരിപാടികളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ചുകൊണ്ട് നടക്കുക. റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനവും ഗ്രാന്‍ഡ് ഇഫ്താറുമാണ് ഇക്കൂട്ടത്തില്‍ ശ്രദ്ദേയമായ പരിപാടി.
ഖുര്‍ആന്‍ കൊണ്ട് അനുഗ്രഹീതമായ റമസാനില്‍ ഖുര്‍ആന്‍ പാരായത്തിനും പഠനത്തിനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 20 ദിവസം നീണ്ടുനില്‍ക്കുന്ന ‘അകപ്പൊരുള്‍’ ഖുര്‍ആന്‍ ക്ലാസ്സ്, പാരായണം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിത്യേനെ രണ്ട് സമയത്ത് നടക്കുന്ന മശ്ഖുല്‍ ഖുര്‍ആന്‍, ഖിറാഅത്ത് മുത്തസിലാക്കി പ്രമുഖ ഖാരിഉകളില്‍ നിന്ന് സനദ് നേടാനായി സാവിയത്തു ഹഫ്സ്, തജ് വീദ് പഠനത്തിനായി സാവിയത്തുശ്ശാത്വിബിയ്യ- സാവിയത്തുല്‍ ജസരിയ്യ, വിദ്യാര്‍ഥികള്‍ക്കായി തര്‍തീല്‍ തുടങ്ങിയവയാണ് സജ്ജീകരിക്കുന്നത്.