kashmir accident
ജമ്മുകശ്മീര്‍ അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കും
പാലക്കാട് | ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വന്‍ജനാവലിയാണ് മരിച്ചവര്‍ക്ക് കണ്ണീരോടെ അന്ത്യയാത്രയേകാന്‍ എത്തുന്നത്.
ശ്രീനഗര്‍ ലേ ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു.