Connect with us

National

ജമ്മു കശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; 24 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ്, കനത്ത സുരക്ഷ

219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് നടക്കുക. 10 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പോലീസിന് പുറമെ കേന്ദ്ര സേനയും സുരക്ഷക്കായി രംഗത്തുണ്ട്. കശ്മീരിലെ അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളും ജമ്മുവിലെ രരംബാന്‍, കിഷ്ത്വാര്‍, ഡോഡ എന്നീ ജില്ലകളിലായി, 24 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് . 24 മണ്ഡലങ്ങളില്‍ 8 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് വോട്ടവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം മത്സരിക്കുന്നുണ്ട്.

Latest