National
യെസ് ഇന്ത്യ വിദ്യാര്‍ഥികള്‍ക്ക് ജമ്മു കാശ്മീര്‍ ഗവ: വിദ്യാഭ്യാസ വകുപ്പിന്റെ അനുമോദനം
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പൂഞ്ചിലെ റസാഉല്‍ ഉലൂം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ UT തല റാങ്കുകള്‍ കരസ്ഥമാക്കുന്നത്.
ഡല്‍ഹി |കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലെ പത്ത്, പ്ലസ് ടു പരീക്ഷകളില്‍ ജമ്മു കാശ്മീര്‍ UT റാങ്ക് ജേതാക്കളായ യെസ് ഇന്ത്യ ഫൗണ്ടേഷന് കീഴിലെ പൂഞ്ച് റസാഉല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ജമ്മു കാശ്മീര്‍ ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്റെ അനുമോദനം.
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പൂഞ്ചിലെ റസാഉല്‍ ഉലൂം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ UT തല റാങ്കുകള്‍ കരസ്ഥമാക്കുന്നത്.
ജമ്മുവിലെ ഗാന്ധിനഗര്‍ ടീച്ചര്‍ ഭവനില്‍ നടന്ന പരിപാടിയില്‍ ജമ്മു കാശ്മീര്‍ വിദ്യാഭ്യാസ ബോര്‍ഡ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അലോക് കുമാര്‍ അവാര്‍ഡ് വിതരണം നടത്തി. ആസ്മ കാദര്‍, നൈമ രത്തര്‍, ശഹിഷ്ത ഇംതിയാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.