Connect with us

National

ജമ്മു കശ്മീര്‍ ഭീകരാക്രമണം: മരണ സംഖ്യ ഏഴായി, തിരിച്ചടിക്കുമെന്ന് അമിത് ഷാ

ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലേക്ക് ഇരച്ചെത്തിയ രണ്ട് ഭീകരര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.ശ്രീനഗര്‍ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരര്‍ വെടിയുതിര്‍ത്തത്.

ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം വളഞ്ഞ പോലീസും സുരക്ഷാ സേനയും ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.ആക്രമണത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.

 

Latest