National
ജമ്മുകശ്മീര്‍ ഭീകരാക്രമണം; കരസേന മേധാവി അതിര്‍ത്തി സന്ദര്‍ശിച്ചു
നാളെയും കരസേന മേധാവി ജമ്മുകശ്മീരിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
ന്യൂഡല്‍ഹി| ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കരസേന മേധാവി എംഎം നരവനെ സന്ദര്‍ശനം നടത്തി. ഏറ്റുമുട്ടല്‍ നടക്കുന്ന പൂഞ്ചിലേയും രജൗരിയിലേയും സുരക്ഷ കരസേന മേധാവി വിലയിരുത്തി. നാളെയും കരസേന മേധാവി ജമ്മുകശ്മീരിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും. സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ സേന കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ആക്രമണങ്ങളുടെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ സുരക്ഷാ ഏജന്‍സി തലവന്മാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു ചര്‍ച്ച. വെള്ളിയാഴ്ച അമിത് ഷാ ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
---- facebook comment plugin here -----