Connect with us

National

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു; 300 ഓളം വാഹനങ്ങള്‍ കുടുങ്ങി

മഴക്കെടുതി നേരിടുന്ന ജില്ലയിലെ ഷാല്‍ഗരി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

Published

|

Last Updated

ബനിഹാല്‍/ജമ്മു| റംബാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. മഴക്കെടുതി നേരിടുന്ന ജില്ലയിലെ ഷാല്‍ഗരി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഹൈവേയുടെ വിവിധ സ്ഥലങ്ങളില്‍ 300-ലധികം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അവര്‍ കൂട്ടിചേര്‍ത്തു.

 

 

 

 

 

Latest