Connect with us

National

ഒഡീഷയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ജംഷഡ്പുര്‍ എഫ് സി

കളി തുടങ്ങി 23,26 മിനിറ്റുകളിലായി ജംഷഡ്പുരിന്റെ ഡാനിയേല്‍ ചിമ ചൗകു ഇരട്ടഗോള്‍ നേടി

Published

|

Last Updated

പനാജി | ഐഎസ്എല്‍ ഫുട്‌ബോളില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷഡ്പുര്‍ എഫ്‌സി.കളി തുടങ്ങി 23,26 മിനിറ്റുകളിലായി ജംഷഡ്പുരിന്റെ ഡാനിയേല്‍ ചിമ ചൗകു ഇരട്ടഗോള്‍ നേടി. 54-ാം മിനിറ്റില്‍ റിത്വിക് ദാസും 71-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെയും 87-ാം മിനറ്റില്‍ ഇഷാന്‍ പണ്ഡിതയും ജംഷഡ്പുരിനായി ഗോളുകള്‍ നേടി.

പോള്‍ ആണ് ഒഡീഷയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ലീഗ് ഷീല്‍ഡ് ട്രോഫിയിലേക്ക് ജംഷഡ്പുര്‍ ഒരു പടികൂടി അടുത്തു. ഒഡീഷയുടെ അവസാന മത്സരമായിരുന്നു.

 

---- facebook comment plugin here -----

Latest