National
സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് പദയാത്രയ്ക്ക് തുടക്കം
സംസ്ഥാനത്തെ അഴിമതിക്കെതിരെ 125 കിലോ മീറ്റര്‍ 'ജന്‍ സംഘര്‍ഷ് യാത്ര' യാണ് സച്ചിന്‍ പൈലറ്റ് നടത്തുന്നത്
ജയ്പൂര്‍| സംസ്ഥാനത്തെ അഴിമതിക്കെതിരെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നടത്തുന്ന ജന്‍സംഘര്‍ഷ് പദയാത്രയ്ക്ക് ഇന്ന് തുടക്കം. 125 കിലോ മീറ്റര്‍ ‘ജന്‍ സംഘര്‍ഷ് യാത്ര’ യാണ് സച്ചിന്‍ പൈലറ്റ് നടത്തുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസം നീണ്ടുനില്‍ക്കും.
ഇന്ന് അശോക് ഉദ്യാനില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം സച്ചിന്‍ പൈലറ്റ് യാത്ര തുടങ്ങി. താന്‍ നടത്തുന്ന യാത്ര ആര്‍ക്കും എതിരില്ലെന്നും അഴിമതിക്ക് എതിരാണെന്നുമാണ് സച്ചിന്‍ പറയുന്നത്.
അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേയും സച്ചിന്‍ പൈലറ്റിന്റേയും പരസ്യ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.
അടുത്തിടെ അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഗെഹ്ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ലെന്നും വസുന്ധര രാജെ സിന്ധ്യയാണെന്നുമായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്.
ഇത് കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സച്ചിന്‍ പൈലറ്റ് പദയാത്ര നടത്തുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.