Kerala
ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; ജെ ഡി എസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും
ദേശീയ നേതൃത്വം ബി ജെ പി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്കു ലയിക്കും.
തിരുവനന്തപുരം | ജെ ഡി എസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്.
ദേശീയ നേതൃത്വം ബി ജെ പി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്കു ലയിക്കും. പാര്‍ട്ടി കേരള ഘടകം ഇടതുപക്ഷത്തിനൊപ്പമെന്നും ആര്‍ ജെ ഡിയില്‍ ലയിക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
ദേശീയ നേതൃത്വം ബി ജെ പിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
---- facebook comment plugin here -----