National
ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്ഡി കുമാരസ്വാമി ഇന്ന് മമതയെ കാണും
വൈകിട്ട് നാലിന് മമതാ ബാനര്‍ജിയുടെ ഭബാനിപൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച
കൊല്‍ക്കത്ത| പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയെ ഇന്ന് വൈകീട്ട് കാണുമെന്ന് ടിഎംസി വൃത്തങ്ങള്‍ അറിയിച്ചു. വൈകിട്ട് നാലിന് മമതാ ബാനര്‍ജിയുടെ ഭബാനിപൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച നടക്കുകയെന്ന് അവര്‍ അറിയിച്ചു.
എച്ച്ഡി കുമാരസ്വാമി ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. ശേഷം ബാനര്‍ജിയുടെ വീട്ടിലേക്ക് പോകും. യോഗത്തിന് ശേഷം കുമാരസ്വാമി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ജെഡി (എസ്) നേതാവ് പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും മുന്നോട്ടുള്ള വഴിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് ടിഎംസി വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ശക്തികള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതര നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും അവര്‍ പറഞ്ഞു.
2019 ജനുവരിയില്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കുമാരസ്വാമി പങ്കെടുത്തിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഇതര നേതാക്കളുമായുള്ള മമത ബാനര്‍ജിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയാണ്. വ്യാഴാഴ്ച ഭുവനേശ്വറില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി മമത കൂടിക്കാഴ്ച നടത്തി. കഴിഞ്ഞയാഴ്ച അവര്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.