Connect with us

International

ജപ്പാൻ ഭൂകമ്പം: മരണം 24 ആയി; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി

കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോൾ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Published

|

Last Updated

ടോക്യോ| ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരു മത്സ്യബന്ധന തുറമുഖത്തിന് തീപിടിക്കുകയും റോഡുകൾ വിണ്ടുകീറുകയും ചെയ്തു. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോൾ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

വടക്കന്‍ ജപ്പാനിലാണ് ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രിഫെക്ചറിലായിരന്നു ശക്തമായ ഭൂലചനം അനുഭവപ്പെട്ടത്. ഇവിടെ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകളും അടിച്ചുവീശി. പിന്നീട് 150ൽ അധികം തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

വജിമ തുറമുഖത്ത് 24 പേർ മരിച്ചതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഭൂകമ്പത്തെത്തുടർന്ന് സുനാമി ഭീഷണി കണക്കിലെടുത്ത് ഇന്ത്യൻ എംബസി എമർജൻസി നമ്പറുകൾ നൽകിയിട്ടുണ്ട്. നമ്പറുകൾ: + 818039301715, +817014920049, +818032144734, + 818062295382, +818032144722.

ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍.   2011 മാർച്ചിൽ ജപ്പാനിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വലിയ സുനാമിക്ക് കാരണമായത്. തുടർന്ന് ഉയർന്നുവന്ന സുനാമി തിരമാലകൾ ഫുകുഷിമ ആണവനിലയത്തെ തകർത്തു. കടലിൽ 10 മീറ്റർ ഉയരത്തിലുള്ള തിരമാലകളാണ് അന്ന് പല നഗരങ്ങളിലും നാശം വിതച്ചത്. ഏകദേശം 16,000 ആളുകൾ ഇതിൽ മരിച്ചു.

 

 

---- facebook comment plugin here -----

Latest