Connect with us

Ongoing News

ജപ്പാൻ ഓപ്പണ്‍; പ്രണോയിയും ലക്ഷ്യ സെന്നും ക്വാർട്ടറിൽ

ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെയാണ് പ്രണോയ് തോൽപ്പിച്ചത്.

Published

|

Last Updated

ടോക്യോ | ജപ്പാൻ ഓപണിൽ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും ക്വാർട്ടറിൽ. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെയാണ് പ്രണോയ് തോൽപ്പിച്ചത്. ആദ്യ സെറ്റ് 21-19ന് ശ്രീകാന്ത് നേടിയപ്പോൾ 21-9, 21-9ന് പ്രണോയ് വൻ തിരിച്ചുവരവ് നടത്തി.

ജപ്പാന്റെ കാന്ത സുനേയാമയെ 21-14, 21-16നാണ് ലക്ഷ്യസെൻ തോൽപ്പിച്ചത്.
പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ ജോഡികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ പ്രവേശിച്ചു. 21-17, 21-11 എന്ന സ്‌കോറിന് ഡാനിഷ് ജോഡികളായ ലാസെ മൊൽഹെഡെ-ജെപ്പെ ബേ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

Latest