International
ജനസംഖ്യ കൂട്ടാൻ ജപ്പാൻ
'ഇപ്പോഴല്ലെങ്കിൽ പിന്നൊരിക്കലുമില്ല'
ടോക്യോ | രാജ്യത്ത് ജനന നിരക്ക് കുറയുന്നത് പരിഹരിക്കാൻ ജപ്പാൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. പാർലിമെൻ്റ് സമ്മേളനത്തിൻ്റ് ഉദ്ഘാടന സെഷനിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു കിഷിദ.
“നമ്മുടെ രാഷ്ട്രം അതിൻ്റെ സാമൂഹിക പ്രവർത്തനങ്ങൾ നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയിലാണ്. കുട്ടികളുടെ എണ്ണത്തിലും അതുവഴി ജനസംഖ്യയിലും വളർച്ചയുണ്ടാക്കുന്നത് സംബന്ധിച്ച നയമുണ്ടാക്കാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ല. ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും സാധിക്കില്ല. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഏജൻസി രൂപവത്കരിക്കും. ശിശു നയങ്ങളിൽ ബജറ്റ് വിഹിതം ജൂണോടെ ഇരട്ടിയാക്കും’- കിഷിദ പറഞ്ഞു.
ജപ്പാനിലെ ജനന നിരക്കിൽ 2021ൽ റെക്കോർഡ് ഇടിവാണുണ്ടായത്. നിലവിൽ, രാജ്യത്തെ ജനസംഖ്യയുടെ 28 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണ്.
---- facebook comment plugin here -----