International
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്ന വെന്‍ഡിംഗ് മെഷീനുകള്‍ പരീക്ഷിക്കാനൊരുങ്ങി ജപ്പാന്‍
അടുത്തമാസം മുതലാണ് ഇത് നടപ്പിലാക്കുക.
ടോക്കിയോ| പാനീയങ്ങള്‍ തണുപ്പിക്കുന്നതിനും ചൂടാക്കുന്നതിനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്ന പദാര്‍ത്ഥമടങ്ങിയ പുതിയ മെഷീന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ്ടോക്കിയോ ആസ്ഥാനമായുള്ള ആസാഹി ഗ്രൂപ്പ്.അടുത്തമാസം മുതലാണ് ഇത് നടപ്പിലാക്കുക.
പേറ്റന്റ് നേടുന്ന മെഷീനുകളില്‍ വിവിധ കാല്‍സ്യം ധാതുക്കളില്‍ നിന്ന് നിര്‍മ്മിച്ച വെളുത്ത പൊടി പോലുള്ള മെറ്റീരിയല്‍ അടങ്ങിയിരിക്കും. അത് ഒരു നിശ്ചിത അളവില്‍ സിഒ2 (Co2) ആഗിരണം ചെയ്തുകഴിഞ്ഞാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
കാന്റോ, കന്‍സായി മേഖലകളില്‍ 30 യൂണിറ്റുകള്‍ സ്ഥാപിച്ച് തുടങ്ങുന്ന പരീക്ഷണം, 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സ്ഥാപനത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ്. ഓരോ യന്ത്രവും ഏകദേശം 60 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.