Connect with us

International

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.

Published

|

Last Updated

ന്യൂഡല്‍ഹി| ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ ഫുമിയോയെ കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.

പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ തുടങ്ങീ വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം.

ഇന്ന് വൈകീട്ട് ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജി20 ഉച്ചകോടിലെ ഇന്ത്യയുടെ അധ്യക്ഷത, ജി 7 ഉച്ചകോടിയിലെ ജപ്പാന്റെ അധ്യക്ഷത എന്നിവ ചര്‍ച്ചയാവും.