Kerala
ജസ്‌ന തിരോധാനക്കേസ്; ലോഡ്ജ് മുന്‍ജീവനക്കാരിയെ നുണ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ
കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു
കോട്ടയം | ജസ്‌ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ലോഡ്ജ് ഉടമയുടെയും മൊഴിയെടുത്തു
2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്നയെ കണ്ടെന്ന് മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ജീവനക്കാരി പ്രതികരിച്ചിരുന്നു
എന്നാല്‍ ജീവനക്കാരിയുടെ മൊഴി ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ലോഡ്ജ് ഉടമയുടെ മൊഴിയില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയനാക്കും. ജസ്നയെ കണ്ട കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. എന്നാല്‍ തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരമൊരു മൊഴിക്ക് പിന്നിലെന്നാണ് ലോഡ്ജ് ഉടമ മൊഴി നല്‍കിയത്.