Connect with us

Kerala

മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും; താമരശ്ശേരിയില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന

കടകളില്‍ ഉപ്പിലിട്ടതും ജ്യൂസും ഉള്‍പ്പെടെയുള്ളവ തയാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകള്‍ കഴുകുന്ന രീതി എന്നിവ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും പടരുന്ന താമരശ്ശേരിയില്‍ വ്യാപക പരിശോധനയുമായി ആരോഗ്യവകുപ്പ്. കടകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സും കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാല്‍ ചുറ്റപ്പെട്ട തട്ടുകടകള്‍, ഉപ്പിലിട്ടതും ജ്യൂസും വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

റംസാന്‍ വ്രതം ആരംഭിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപ്പിലിട്ടത് വില്‍ക്കുന്ന കടകള്‍ ആരംഭിച്ചിട്ടുണ്ട്. ഉപ്പിലിട്ടതും ജ്യൂസും ഉള്‍പ്പെടെയുള്ളവ തയാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകള്‍ കഴുകുന്ന രീതി എന്നിവ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പഞ്ചായത്തിരാജ് ആക്ട്, കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest