Kerala
മഞ്ഞപ്പിത്തം: സര്‍ബത്ത്, ഉപ്പിലിട്ട വിഭവങ്ങള്‍ നിരോധിച്ച് ഫറോക്ക് നഗരസഭ
നിര്‍ദേശങ്ങള്‍ ലംഘിച്ച് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടി

ഫറോക്ക്് | നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നഗരസഭാ മേഖലയില്‍ സര്‍ബത്ത്, ഐസ് ഉരതി, ജ്യൂസ്, ഉപ്പിലിട്ട വിഭവങ്ങള്‍, കുലുക്കി സര്‍ബത്ത് എന്നിവയുടെ വില്‍പ്പന നിരോധിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് രാത്രി കാലങ്ങളിലും മറ്റും ഇത്തരം ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
വ്യാപാരികളും പൊതുജനങ്ങളും ആരോഗ്യ വകുപ്പിന്റെയും നഗരസഭയുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
---- facebook comment plugin here -----