Connect with us

Kerala

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുപ്പതിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.

Published

|

Last Updated

കൊച്ചി | എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം. നഗരസഭയിലെ 10,12,14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് നിലവില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തരയോഗം വിളിച്ച് രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.

രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മുപ്പതിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.

രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന്‍ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.