Kerala
മഞ്ഞപ്പിത്ത ബാധ; തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം
ഇവര്‍ വെള്ളം എടുക്കുന്ന കുറുമാത്തൂര്‍ പഞ്ചായത്തിലെ കിണര്‍ ശുചീകരിക്കുന്നതിനായി ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ | മഞ്ഞപ്പിത്ത ബാധ രൂക്ഷമായ തളിപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് തളിപ്പറമ്പ് നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.
ഇവര്‍ വെള്ളം എടുക്കുന്ന കുറുമാത്തൂര്‍ പഞ്ചായത്തിലെ കിണര്‍ ശുചീകരിക്കുന്നതിനായി ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നഗരസഭാ പരിധിയില്‍ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്.
---- facebook comment plugin here -----