Connect with us

Kerala

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം എടക്കര ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍ (22) ആണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം എടക്കര ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മലപ്പുറത്ത് ഈ വര്‍ഷം ഒന്‍പത് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം 1,977 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് പുറത്ത് വിടുന്ന കണക്ക്. ഭൂരിഭാഗവും കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ്.