Connect with us

Kerala

വീണ്ടും മഞ്ഞപ്പിത്ത മരണം; മരിച്ചത് മലപ്പുറം കോടാലിപൊയില്‍ സ്വദേശി

മലപ്പുറം പോത്തുകാല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീര്‍ ആണ് മരിച്ചത്.

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം. മലപ്പുറം പോത്തുകാല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീര്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.

ജില്ലയില്‍ ഈമാസം മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ആളാണ് സക്കീര്‍. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ ഏഴുപേരുടെ ജീവനാണ് മഞ്ഞപ്പിത്തം കവര്‍ന്നത്.

 

 

Latest