Kerala
ജയചന്ദ്രന്റെ സംസ്‌കാരം നാളെ; ഇന്ന് രാവിലെ പത്ത് മുതല്‍ പൊതുദര്‍ശനം
ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലോടെ സംസ്‌കാരം നടത്തും
തൃശൂര്‍ | പാട്ടിന്റെ പാലാഴി തീര്‍ത്ത അന്തരിച്ച ഭാവഗായകന്‍ പി ജയചന്ദ്രന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടോടെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിക്കും. രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ തൃശൂര്‍ സംഗീത നാടക അക്കാദമി റീജനല്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.ഉച്ചക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയില്‍ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം. വൈകീട്ട് നാലോടെ സംസ്‌കാരം നടത്തും .
വ്യാഴാഴ്ച രാത്രി ഏഴോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.